Home LATEST NEWS malyalam പുതിയ വാർത്ത ഖാംനഈയുടെ വിലാപയത്ര ആഗോള നയതന്ത്രത്തിന്റെ വേദിയാക്കി ഇറാന്‍

ഖാംനഈയുടെ വിലാപയത്ര ആഗോള നയതന്ത്രത്തിന്റെ വേദിയാക്കി ഇറാന്‍

3
0

Source :- SIRAJLIVE NEWS

ടെഹ്‌റാന്‍ | അന്തരിച്ച പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വിലാപയത്ര ചടങ്ങുകളെ ആഗോള നയതന്ത്രത്തിന്റെ വേദിയാക്കി ഇറാന്‍. ഇറാനെതിരെ അമേരിക്കയും ഇസ്‌റാഈലും ചേര്‍ന്ന് നടത്തിയ സൈനിക അധിനിവേശത്തെയും കുറ്റകൃത്യങ്ങളെയും അന്താരാഷ്ട്ര തലത്തില്‍ ശക്തമായി നേരിടുമെന്ന് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പ്രഖ്യാപിച്ചു. പങ്കെടുക്കാനെത്തിയ ചൈന, നമീബിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.

അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇരുരാജ്യങ്ങളെയും അവരെ പിന്തുണച്ചവരെയും ആഗോള നീതിന്യായ കോടതികളിലും അന്താരാഷ്ട്ര വേദികളിലും വിചാരണ ചെയ്യാന്‍ ആവശ്യമായ എല്ലാ നിയമ നയതന്ത്ര മാര്‍ഗ്ഗങ്ങളും തേടുമെന്നും ഇറാന്‍ വ്യക്തമാക്കി.

മാറിയ ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അമേരിക്ക തയ്യാറാകണമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ആവശ്യപ്പെട്ടു. ഉസ്ബെക്കിസ്ഥാന്‍ പാര്‍ലമെന്റ് സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുന്‍പത്തെ അപേക്ഷിച്ച് മേഖലയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും നിലവിലെ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാന്‍ യുദ്ധാനന്തര സംഭവവികാസങ്ങള്‍ അമേരിക്കയെ നിര്‍ബന്ധിതരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അന്തരീക്ഷത്തില്‍ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങള്‍ വിപുലീകരിക്കാന്‍ സാധിക്കുമെന്നും ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ നീക്കം ചെയ്യാനുള്ള വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും ഇറാനും ഒമാനും സംയുക്തമായി നടത്തുന്ന സുരക്ഷാ മേല്‍നോട്ടം വഴി മേഖലയിലെ അമേരിക്കന്‍ ഇടപെടലുകള്‍ കുറയ്ക്കാനും ഗതാഗത-വ്യാപാര സഹകരണം മെച്ചപ്പെടുത്താനും സാധിക്കുമെന്നും സ്പീക്കര്‍ വിശദമാക്കി.

Content Highlights:
Iran transformed the funeral procession of late supreme leader Ayatollah Ali Khamenei into a platform for global diplomacy. President Masoud Pezeshkian declared that Iran will legally confront US and ഇസ്റാഈൽ aggression in international courts. Parliamentary speaker Ghalibaf urged the US to accept changing regional realities.