Source :- SIRAJLIVE NEWS
കൊച്ചി | വാഹനാപകടത്തില്‍ മരിച്ചയാളുടെ മകനേയോ ബന്ധുക്കളേയോ കണ്ടെത്താന്‍ സഹായം തേടി പോലീസ്. എറണാകുളം തൃക്കാക്കര വാഴക്കാലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പി വി ജോയ്(75) ആണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.
ജോയ് യുടെ മകന്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വിലാസമോ ഫോണ്‍ നമ്പറോ ലഭ്യമല്ല. ഇയാളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വിവരം അറിയിക്കണമെന്ന് എളമക്കര പോലീസ് അറിയിച്ചു. കഴിഞ്ഞ ജൂലൈ 31-ന് രാവിലെ 6.45 ഓടെ ഉണ്ടായ വാഹനാപകടത്തിലാണ് ജോയ്ക്ക് പരിക്കേറ്റത്. സംഭവത്തില്‍ എളമക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലൊന്നും രക്തബന്ധുക്കളാരും എത്തിയില്ല.
അപകടത്തിന് ശേഷം ആദ്യം ഇടപ്പള്ളി എം എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ കിംസ് അല്‍ഷിഫ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അടിയന്തര ചികിത്സയ്ക്കായി ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ ഓഗസ്റ്റ് നാലിന് പുലര്‍ച്ചെ 12.10-ഓടെ ജോയ് മരിക്കുകയായിരുന്നു.മൃതദേഹം നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ജോയുടെ മകനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0484 2530700, അല്ലെങ്കില്‍ 8590072301 എന്ന നമ്പറില്‍ എളമക്കര പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Content Highlights:
Elamakkara police are seeking information to identify the relatives or Bangalore-based son of 75-year-old PV Joy. Joy succumbed to road accident injuries at Kottayam Medical College Hospital. Anyone with information is requested to contact Elamakkara police station at 0484 2530700 or 8590072301.



