Home rss national malayalam പുതിയ വാർത്ത നടുറോഡിലെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച യാത്രക്കാരനെ മര്‍ദിച്ച് വനിതാ പോലീസ്

നടുറോഡിലെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച യാത്രക്കാരനെ മര്‍ദിച്ച് വനിതാ പോലീസ്

3
0

Source :- SIRAJLIVE NEWS

ബെംഗളൂരു| കൃഷ്ണരാജപുരത്ത് നടുറോഡിലെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച വഴിയാത്രക്കാരനെ ട്രാഫിക് എസ് ഐ മര്‍ദിച്ചു. കെ ആര്‍ പുരം ട്രാഫിക് സ്റ്റേഷനിലെ വനിതാ എസ് ഐ നയനയാണ് രാഹുല്‍ എന്ന വിദ്യാര്‍ഥിയുടെ ചെകിട്ടത്തടിച്ചത്. ഇത് ചോദ്യം ചെയ്ത രാഹുലിനെതിരെ പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.

ഈ മാസം 12നാണ് സംഭവം. കെ ആര്‍പുരത്ത് ബട്ടരഹളളി റോഡിലെ സിഗ്‌നലില്‍ തര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് കാറുടമകളെ പിന്തിരിപ്പിക്കുകയായിരുന്നു രാഹുല്‍. ഈ സമയം അവിടെയെത്തിയ വനിതാ എസ് ഐ നയന ഇത് പരിഗണിക്കാതെ രാഹുലിനോട് തട്ടിക്കയറി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ സ്റ്റേഷനിലെ പോലീസുകാരോട് നിര്‍ദേശിച്ചു. രാഹുല്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരും ബോഡി ഷെയ്മിംഗ് നടത്തി തന്നെ അപമാനിച്ചു എന്നാണ് നയനയുടെ ആരോപണം.

Content Highlights:
A female Traffic SI slapped a student named Rahul for intervening in a road dispute at Krishnarajapuram. The officer then ordered non-bailable charges against him. Rahul and others allegedly faced accusations of body shaming the officer during the altercation.