Home rss national malayalam പുതിയ വാർത്ത കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 40 പേര്‍ക്ക് പരിക്ക്, അഞ്ചുപേരുടെ നില...

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 40 പേര്‍ക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം

3
0

Source :- SIRAJLIVE NEWS

എറണാകുളം|കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ കുട്ടികളടക്കം നാല്പതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കാലടിയില്‍ നിന്നും ഇലഞ്ഞിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഇരുചക്ര വാഹന യാത്രികന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വ്യക്തമാക്കുന്നത്. ഇന്‍ഡിക്കേറ്റര്‍ നല്‍കാതെയും പിന്നിലെ വാഹനങ്ങളെ ശ്രദ്ധിക്കാതെയും പെട്രോള്‍ പമ്പിലേക്ക് തിരിയാന്‍ ശ്രമിച്ച സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ബസ് ഡ്രൈവര്‍ പെട്ടെന്ന് വെട്ടിച്ചു മാറ്റുകയായിരുന്നു. വേഗതയിലായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിന്റെ ബോര്‍ഡില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടത്.

അപകടമുണ്ടായ ഉടന്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടന്‍ തൊട്ടടുത്തുള്ള ദേവമാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights:
A bus carrying a wedding party overturned at Kakkoor near Koothattukulam, injuring around forty people including children. Five passengers are in critical condition and admitted to Devamatha Hospital. CCTV footage showed the bus driver swerved to avoid a scooter rider turning into a petrol pump.