Home rss national malayalam പുതിയ വാർത്ത കാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

കാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

2
0

Source :- SIRAJLIVE NEWS

കാണ്‍പൂര്‍| ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ട്രെയിനി പൈലറ്റും ഇന്‍സ്ട്രക്ടര്‍ പൈലറ്റുമാണ് കൊല്ലപ്പെട്ടത്. ഗുജറാത്ത് സ്വദേശി സച്ചിന്‍ ഭാട്ടിയ, കര്‍ണാടക സ്വദേശി അഭിഷേക് പൂജാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഗംഗ നദിയോട് ചേര്‍ന്ന നാത്തുപൂര്‍വ ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഇരട്ട എഞ്ചിന്‍ വിമാനം തകര്‍ന്നുവീണത്. അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി.

വ്യാഴാഴ്ച രാവിലെ 11.50 ഓടെയാണ് ഗാര്‍ഗ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ടെക്‌നാം പി2006ടി വിമാനം അപകടത്തില്‍പെട്ടത്. കാണ്‍പൂരിലെ ഗാര്‍ഗ് ഏവിയേഷന്‍ ട്രെയിനിങ് സെന്ററില്‍ നിന്ന് രാവിലെ 11.30നാണ് നാല് സീറ്റ് വിമാനം പറന്നുയര്‍ന്നത്. ട്രെയിനിങ് സെന്ററിലേക്ക് മടങ്ങുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. 2023ലാണ് ട്രെയിനിങ് സെന്റര്‍ ഈ വിമാനം വാങ്ങിയത്.

3000 മണിക്കൂര്‍ വിമാനം പറത്തി മുന്‍പരിചയമുള്ള ഇന്‍സ്ട്രക്ടറാണ് കൊല്ലപ്പെട്ടതെന്ന് കാണ്‍പൂര്‍ നഗര്‍ പോലീസ് കമ്മീഷണര്‍ രഘുബീര്‍ ലാല്‍ പറഞ്ഞു. ഡിജിസിഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും പോലീസ് കമ്മീഷണര്‍ അറിയിച്ചു. അപകടത്തില്‍പെട്ട വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

Content Highlights:
A twin-engine Tecnam P2006T training aircraft crashed in Kanpur, Uttar Pradesh, killing an instructor and a trainee pilot. The plane belonged to Garg Aviation and crashed near the Ganga river shortly after takeoff. DGCA has initiated an investigation into the fatal incident caused by loss of control.