Source :- SIRAJLIVE NEWS
ബെംഗളൂരു | കര്‍ണാടകയിലെ ദാവന്‍ഗരെ ദേശീയപാതയില്‍ വാഹനമിടിച്ച് പരുക്കേറ്റ പുലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥനെ പുലി ആക്രമിച്ചു. കാറിടിച്ച് കാലിന് സാരമായി പരുക്കേറ്റ് റോഡില്‍ കിടന്ന പുലിക്ക് ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടെയാണ് സംഭവം.
വനംവകുപ്പ് ഉദ്യോഗസ്ഥന്റെ നേര്‍ക്ക് കുതിച്ചെത്തിയ പുലി അദ്ദേഹത്തെ കടിച്ചുകുടയാന്‍ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രക്ഷക്കെത്തിയതോടെ പുലി പിന്തിരിയുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥനെ പുലി ആക്രമിക്കുന്നതിന്റെയും സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Leopard attacks forest official during rescue operation in Karnataka
A leopard injured after being hit by a car on a highway in Davangere attacked a Forest Department official during a rescue operation. pic.twitter.com/NMMpiXhkO5
— I’m a Man (@vivekrajliwal) September 8, 2026
Content Highlights:
A forest department official narrowly escaped an attack by an injured leopard. The wild animal turned aggressive after being struck by a speeding car. Authorities immediately initiated rescue and safety measures in the area.




