Home rss national malayalam പുതിയ വാർത്ത സമസ്ത സെന്റിനറി: ചരിത്രസാക്ഷ്യത്തിന് വിപുലമായ സ്വാഗതസംഘം

സമസ്ത സെന്റിനറി: ചരിത്രസാക്ഷ്യത്തിന് വിപുലമായ സ്വാഗതസംഘം

4
0

Source :- SIRAJLIVE NEWS

തിരൂരങ്ങാടി | കേരളീയ മുസ്‌ലിം സമൂഹത്തെ ഒരു നൂറ്റാണ്ട് വഴികാട്ടിയ വിശുദ്ധ പ്രസ്ഥാനത്തിന്റെ സെന്റിനറി മഹാസമ്മേളനത്തിന് വിപുലമായ സ്വാഗതസംഘമായി. ചെമ്മാട് ഖുതുബുസ്സമാൻ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പ്രവർത്തക സംഗമത്തിൽ സമസ്ത സെന്റിനറി സമ്മേളനത്തിന്റെ സ്വാഗതസംഘം ഭാരവാഹികളെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ചു.

കേരളത്തിന് പുതിയൊരു സമ്മേളന സംസ്‌കാരം സമ്മാനിച്ചുകൊണ്ടാണ് സമസ്ത സെന്റിനറി ഒരുക്കങ്ങൾ മുന്നേറുന്നത്. വിദേശ പ്രതിനിധികൾക്ക് പുറമെ പ്രമുഖ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും സംഗമത്തിൽ സംബന്ധിക്കും. സമൂഹത്തിലെ നാനാതുറകളിലുള്ള ലക്ഷക്കണക്കിന് ആളുകളെ പങ്കാളികളാക്കി വൈവിധ്യമാർന്ന പ്രചാരണ പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. സമസ്തയുടെയും പോഷക സംഘടനകളുടെയും മുന്നേറ്റങ്ങൾക്ക് വേദിയായ മണ്ണിൽ സെന്റിനറിയെ വരവേൽക്കാനുള്ള ആവേശത്തിലാണ് പ്രവർത്തകരും നേതാക്കളും. നിറഞ്ഞുകവിഞ്ഞ ക്യാമ്പസ് പരിസരം നാട് കാതോർക്കാനിരിക്കുന്ന മഹാസംഗമത്തിന്റെ പ്രഘോഷമായി മാറി.
സുപ്രീം കൗൺസിൽ ചെയർമാനായി സമസ്ത പ്രസിഡന്റ്റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ, ജനറൽ കൺവീനറായി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, കൺവീനറായി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി, അംഗങ്ങളായി താജുൽ മുഹഖിഖീൻ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, പി എ ഹൈദ്രോസ് മുസ്‌ലിയാർ കൊല്ലം, പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, പി ഹസൻ മുസ്‌ലിയാർ വയനാട്, പി വി മൊയ്തീൻകുട്ടി മുസ്‌ലിയാർ താഴപ്ര, പി ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, അബൂബക്കർ മുസ്‌ലിയാർ വെന്മേനാട്, അബ്ദുർറഹ്‌മാൻ ബാവ മുസ്‌ലിയാർ കോടമ്പുഴ, അബ്ദുല്ല മുസ്‌ലിയാർ താനാളൂർ, എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, മുഹിയിദ്ദീൻ കുട്ടി മുസ്‌ലിയാർ പുറക്കാട്, അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി കർണാടക തുടങ്ങിയവരെ തിരഞ്ഞെടുത്തു.
സുപ്രീം കൗൺസിൽ, സ്റ്റിയറിംഗ് കമ്മിറ്റി, എക്‌സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ മൂന്ന് വിഭാഗങ്ങളായാണ് വിപുലീകൃത സ്വാഗതസംഘം രൂപവത്കരിച്ചത്. 2027 ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം വാദീഹറമൈനിലാണ് ആധികാരിക പണ്ഡിതസഭയുടെ സെന്റിനറി സമ്മേളനം നടക്കുക.

Content Highlights: The welcome committee for the Samastha Centenary Conference was announced at Tirurangadi by Indian Grand Mufti Kanthapuram A P Aboobacker Musliyar. E Sulaiman Musliyar was appointed Supreme Council Chairman and Kanthapuram as General Convenor. The centenary event will take place in January 2027 at Vadi Haramain in Malappuram.