Home rss national malayalam പുതിയ വാർത്ത ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്നു നാള്‍; മെല്ലെപ്പോക്കില്‍ അമര്‍ഷം പുകയുന്നു

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്നു നാള്‍; മെല്ലെപ്പോക്കില്‍ അമര്‍ഷം പുകയുന്നു

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള യു ഡി എഫിന്റെ ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണായുധമായിരുന്നെങ്കിലും യു ഡി എഫ് അധികാരത്തില്‍ വന്നതിനു ശേഷം അന്വേഷണം മുന്നോട്ടു പോകാത്തതില്‍ അമര്‍ഷം പുകയുന്നു. കട്ടിളപ്പാളി കേസില്‍ ഈ മാസം 22ന് കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ മൂന്നു ദിവസം മാത്രം ശേഷിക്കേ ഇതുവരെയും അന്വേഷണ സംഘം പ്രോസിക്യൂഷന്‍ അനുമതി പോലും തേടിയിട്ടില്ല.

പാര്‍ട്ടി അണികള്‍ ഇക്കാര്യത്തില്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയതോടെ അന്വേഷണ സംഘത്തിന്റെ മെല്ലെപോക്കില്‍ ദേവസ്വം മന്ത്രി കെ മുരളീധരന്‍ അസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ വിഷയത്തില്‍ മന്ത്രി എജിയോട് വിശദീകരണം തേടി. മുന്‍ ദേവസ്വം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 15 പേര്‍ പ്രതികളായ കേസില്‍ 13 പേര്‍ക്കെതിരേയും കുറ്റപത്രം നല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്.

ആഭ്യന്തരവകുപ്പും ദേവസ്വം വകുപ്പും നിയമവകുപ്പും കുറ്റപത്രം പരിശോധിച്ചശേഷമാണ് അനുമതി നല്‍കേണ്ടത്. എസ് ഐ ടി തലവന്‍ എസ് പി എസ് ശശിധരന്‍ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം ഉണ്ടാകരുതെന്ന് അന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നിട്ടും നടപടികള്‍ പുരോഗമിക്കാത്തതിലാണ് കോണ്‍ഗ്രസ് അണികളിലും മുറുമുറുപ്പു തുടങ്ങിയത്.

Content Highlights: Frustration is rising within UDF ranks over the delay in filing the charge sheet in the Sabarimala gold theft case despite High Court directions. Devaswom Minister K Muraleedharan expressed dissatisfaction with the SIT’s slow progress and sought clarification from the Advocate General. The SIT has not yet requested prosecution sanction required to charge 13 of the 15 accused.