Home rss national malayalam പുതിയ വാർത്ത പിച്ച് റോളറിന് അടിയില്‍പ്പെട്ട ഫുട്‌ബോള്‍ താരത്തിന് അത്ഭുത രക്ഷപ്പെടല്‍

പിച്ച് റോളറിന് അടിയില്‍പ്പെട്ട ഫുട്‌ബോള്‍ താരത്തിന് അത്ഭുത രക്ഷപ്പെടല്‍

4
0

Source :- SIRAJLIVE NEWS

ബാങ്കോക്ക് | തായ് ലീഗ് മത്സരത്തിനിടെ മൈതാനത്തെ പുല്ല് നിരപ്പാക്കാന്‍ ഉപയോഗിക്കുന്ന പിച്ച് റോളര്‍ കാലിലൂടെ കയറിയിറങ്ങിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട്
ഇംഗ്ലണ്ട് മുന്‍ താരം ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡ്.

തായ്ലന്‍ഡ് ലീഗ് വണ്ണില്‍ പി ടി പ്രചുവാപിനായുള്ള മത്സരത്തിന് മുന്നോടിയായി വാംഅപ്പ് ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായ അപകടം. പന്ത് ഉയര്‍ത്തി പിന്നിലേക്ക് നീങ്ങാന്‍ ശ്രമിച്ച ആന്‍ഡ്രോസ് പിച്ച് റോളറിന്റെ മുന്നിലേക്ക് വീഴുകയായിരുന്നു.

ഡ്രൈവര്‍ തിരിഞ്ഞു നോക്കുന്നതിനിടയിലാണ് റോളര്‍ താരത്തിന്റെ കാലുകളിലൂടെയും ഇടുപ്പിലൂടെയും കയറിയിറങ്ങിയത്. സംഭവത്തില്‍ മറ്റ് കളിക്കാര്‍ ഞെട്ടിത്തരിച്ചെങ്കിലും ടൗണ്‍സെന്‍ഡിന് ഗുരുതര പരുക്കുകളൊന്നും സംഭവിച്ചില്ല.

അപകടത്തിന് ശേഷം ആന്‍ഡ്രോസ് കളിക്കാന്‍ ഇറങ്ങുകയും ചെയ്തു. അതേസമയം തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് അപകടത്തിന്റെ വീഡിയോ പങ്കുവെച്ച്‌കൊണ്ട് താരം പ്രതികരിച്ചു.

Content Highlights:
Former England footballer Andros Townsend miraculously escaped major injury after a pitch roller ran over his legs during warm-ups in Thailand. The incident happened while he was preparing for a Thai League 1 match with PT Prachuap FC. Remarkably, he continued playing after the incident.