Home rss business malayalam ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ സെൽഫ് വെൻഡിങ് മെഷീൻ; തിരക്ക് കുറയ്ക്കാൻ പുതിയ സംവിധാനം

ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ സെൽഫ് വെൻഡിങ് മെഷീൻ; തിരക്ക് കുറയ്ക്കാൻ പുതിയ സംവിധാനം

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി സെൽഫ് വെൻഡിങ് മെഷീൻ സംവിധാനം അവതരിപ്പിക്കാൻ കേരള ബിവറേജസ് കോർപറേഷൻ ആലോചിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റിൽ സംവിധാനം നടപ്പാക്കാനാണ് ആലോചന.

പരീക്ഷണം വിജയകരമാണെന്ന് വിലയിരുത്തിയാൽ പിന്നീട് പ്രീമിയം ഔട്ട്‌ലെറ്റുകളിലേക്കും സംവിധാനം വ്യാപിപ്പിക്കാനാണ് നീക്കം. ബാങ്കുകളുടെ സഹകരണത്തോടെയായിരിക്കും വെൻഡിങ് മെഷീനുകളിൽ മദ്യം ലഭ്യമാക്കുക.

ടച്ച് സ്‌ക്രീനിലൂടെ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാനും കാർഡ്, യുപിഐ തുടങ്ങിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളിലൂടെ പണം നൽകാനും കഴിയും. തുടർന്ന് കുപ്പി മെഷീനിൽനിന്ന് തന്നെ ശേഖരിക്കാനാകും. ഇടപാടിന് ബില്ലും ലഭിക്കും.

അതേസമയം, മെഷീനിലൂടെ മദ്യം തിരഞ്ഞെടുത്ത് പണം അടച്ചശേഷം കൗണ്ടറിൽനിന്ന് മദ്യം കൈമാറുന്ന രീതിയും പരിഗണനയിലുണ്ട്. പരീക്ഷണത്തിന്റെ ഫലം വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക.