Home rss national malayalam പുതിയ വാർത്ത ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Content Highlights: Heavy rain is expected across Kerala due to the influence of a cyclonic circulation. The IMD issued yellow alerts for Pathanamthitta and Idukki on Wednesday, and Kottayam, Ernakulam, and Idukki on Thursday. Thunderstorms with winds reaching speeds of 30-40 km/h are also predicted.