Home rss national malayalam പുതിയ വാർത്ത പവര്‍കട്ടും ആഡംബരവും; സര്‍ക്കാറിനെതിരെ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പുമായി യൂത്ത് ലീഗ്

പവര്‍കട്ടും ആഡംബരവും; സര്‍ക്കാറിനെതിരെ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പുമായി യൂത്ത് ലീഗ്

3
0

Source :- SIRAJLIVE NEWS

പാലക്കാട് | കേരളത്തില്‍ പവര്‍ക്കട്ട് തിരിച്ചു വന്നതില്‍ കടുത്ത അതൃപ്തി പ്രകടമാക്കി യൂത്ത് ലീഗ്. അടിയന്തരമായി ഇടപെട്ട് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം അതിശക്തമായ പ്രതിഷേധ പരിപാടികളുമായി തെരുവിലിറങ്ങുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.

പാലക്കാട് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് ആഞ്ഞടിച്ചത്. സംസ്ഥാനത്തുണ്ടായ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന് കടുത്ത കളങ്കമുണ്ടാക്കി. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ജനങ്ങളെ കടുത്ത ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. മന്ത്രിമാരുടെ ആഡംബരത്തിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. മന്ത്രി കെ എം ഷാജിയെ ഉന്നമിട്ടാണ് വിമര്‍ശനം.

യു ഡി എഫ് ജനപ്രതിനിധികളും നേതാക്കളും അനാവശ്യ വിവാദങ്ങളില്‍ അകപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളോട് അനീതി കാണിക്കുകയോ വഴിവിട്ടു സഞ്ചരിക്കുകയോ ചെയ്താല്‍ അതിനെ തുറന്നെതിര്‍ക്കാനും തിരുത്തിക്കാനും യൂത്ത് ലീഗ് മുന്നിലുണ്ടാകുമെന്നും വ്യക്തമാക്കി.

Content Highlights:
Youth League expressed strong dissatisfaction over the return of power cuts in Kerala. They demanded immediate government intervention to resolve the electricity crisis or face intense street protests. The organization also criticized ministers’ luxuries at their Palakkad district conference.