Home rss national malayalam പുതിയ വാർത്ത സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍...

സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ മഞ്ഞ ജാഗ്രത

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കേരളത്തില്‍ ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.

നാളെ ആറ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Content Highlights:
Kerala is set to experience heavy isolated rainfall over the next four days according to the weather forecast. Yellow alerts have been sounded in two districts today warning residents to stay vigilant against potential risks. Coastal and hilly regions are advised to remain on high alert.