Home rss national malayalam പുതിയ വാർത്ത കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: കേന്ദ്ര ഊർജ മന്ത്രിയുമായി ചർച്ച നടത്തും

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: കേന്ദ്ര ഊർജ മന്ത്രിയുമായി ചർച്ച നടത്തും

4
0

Source :- SIRAJLIVE NEWS

ഡല്‍ഹി| സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കേന്ദ്ര ഊര്‍ജ മന്ത്രിയുമായി വി ഡി സതീശന്‍, സണ്ണി ജോസഫ് എന്നിവര്‍ ചര്‍ച്ച നടത്തും. എന്‍ ടി പി സി ചെയര്‍മാനുമായി നടത്തിയ ചര്‍ച്ച പൂര്‍ത്തിയായിയെന്നും എന്‍ ടി പി സിയുടെ പൂളില്‍ നിന്ന് വൈദ്യതി കേരളത്തിന് ലഭ്യമാകുന്ന കാര്യവും ചര്‍ച്ച ചെയ്‌തെന്നും മന്ത്രി അറിയിച്ചു.

കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കും എന്ന് എന്‍ ടി പി സി ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

Content Highlights:
Power Minister Sunny Joseph announced talks with the Union Power Minister to resolve Kerala’s electricity crisis. Sunny Joseph and VD Satheesan held discussions with the NTPC Chairman. NTPC assured a favorable stance on supplying power to Kerala from its central pool.