Home rss national malayalam പുതിയ വാർത്ത അറേബ്യന്‍ ഗള്‍ഫില്‍ എണ്ണ ടാങ്കറിന് തീപിടിച്ചു; കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ യു എ ഇ നാഷണല്‍...

അറേബ്യന്‍ ഗള്‍ഫില്‍ എണ്ണ ടാങ്കറിന് തീപിടിച്ചു; കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ യു എ ഇ നാഷണല്‍ ഗാര്‍ഡ് രക്ഷപ്പെടുത്തി

3
0

Source :- SIRAJLIVE NEWS

അബൂദബി | അറേബ്യന്‍ ഗള്‍ഫില്‍ എണ്ണ ടാങ്കറിന് തീപിടിച്ചു. കപ്പലിലെ 22 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യു എ ഇ നാഷണല്‍ ഗാര്‍ഡ് അറിയിച്ചു. തീപിടിത്തത്തെക്കുറിച്ച് ടാങ്കറിലെ ജീവനക്കാരില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാഷണല്‍ ഗാര്‍ഡിന്റെ കോസ്റ്റ് ഗാര്‍ഡ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കപ്പല്‍ കണ്ടെത്തി അതിനടുത്തെത്തിയ സംഘം, ഏഷ്യന്‍ വംശജരായ 22 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

രക്ഷപ്പെടുത്തിയ ജീവനക്കാര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് യു എ ഇ നാഷണല്‍ ഗാര്‍ഡ് അറിയിച്ചു. കടലില്‍ അടിയന്തര സഹായം ആവശ്യമുള്ള സാഹചര്യങ്ങളില്‍ അകപ്പെട്ട ജീവനക്കാരെ യു എ ഇ അധികൃതര്‍ സഹായിക്കുന്ന നിരവധി സംഭവങ്ങള്‍ക്കിടയിലാണ് ഈ രക്ഷാപ്രവര്‍ത്തനവും നടന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 17ന് ഒമാന്‍ ഉള്‍ക്കടലില്‍ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച ‘അഡാലിന്‍’ (ADALYNN) എന്ന എണ്ണ ടാങ്കറില്‍ നിന്ന് 24 ജീവനക്കാരെ യു എ ഇ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയിരുന്നു. യു എ ഇ തീരത്ത് നിന്ന് ഏകദേശം 24 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു സംഭവം. തുടര്‍ന്ന് തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ബോട്ടുകള്‍ വിന്യസിച്ചു. തുടര്‍ന്ന് 24 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ഖോര്‍ ഫക്കാന്‍ തുറമുഖത്തേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം തന്നെ ജൂണ്‍ നാലിന് യു എ ഇയുടെ സമുദ്രാതിര്‍ത്തിയിലുള്ള ഒരു എണ്ണ ടാങ്കറില്‍ നിന്ന് പരുക്കേറ്റ അമ്പതുകാരനായ ജീവനക്കാരനെ നാഷണല്‍ ഗാര്‍ഡ് വൈദ്യസഹായത്തിനായി ഒഴിപ്പിച്ചിരുന്നു. മാര്‍ഷല്‍ ദ്വീപുകളുടെ പതാകയുള്ള കപ്പലില്‍ നിന്ന് ഇയാളെ അടിയന്തര ചികിത്സക്കായി യു എ ഇയിലെ ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം മാറ്റുകയായിരുന്നു.

മേയ് 18-ന്, സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്, യു എ ഇ തീരത്ത് മുങ്ങിത്താഴുകയായിരുന്ന ഒരു വിനോദയാത്രാ ബോട്ടില്‍ (പിക്‌നിക് ബോട്ട്) നിന്ന് 13 പേരെയും നാഷണല്‍ ഗാര്‍ഡ് രക്ഷപ്പെടുത്തിയിരുന്നു. യു എ ഇ പൗരന്മാരും താമസക്കാരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

Content Highlights:
The UAE National Guard successfully rescued 22 crew members following a sudden fire on an oil tanker in the Arabian Gulf. Emergency maritime response teams acted swiftly to secure the vessel and ensure crew safety. Further investigations into the cause of the fire are currently underway.