Home rss national malayalam പുതിയ വാർത്ത റിയാദില്‍ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് മരണം

റിയാദില്‍ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് മരണം

3
0

Source :- SIRAJLIVE NEWS

ദമാം  | സഊദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്‌നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരണപ്പെടുകയും 38 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ അന്‍വര്‍ ഹുസൈന്‍ (53) , ഷക്കീല്‍ അഹമ്മദ് ഷാ (48), പാകിസ്ഥാന്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ മുഹമ്മദ് ഉമര്‍ മുഹമ്മദ് (28) എന്നിവരാണ് മരിച്ചത്. ദമാമില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനത്തില്‍ ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആകെ 44 പേരാണ് ഉണ്ടായിരുന്നത്

പരിക്കേറ്റവരെ റുവൈദ, അല്‍ ഖുവയ്യ, ഖാസിറ എന്നീ ആശുപത്രികളില്‍ പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യ, പാക്കിസ്ഥാന്‍, യമന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യക്കാരാണ് ഇവര്‍. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ റുവൈദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മരണപ്പട്ട അന്‍വറിന്റെ ഭാര്യ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു.

തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ നോര്‍ക്കയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടന്നു വരുന്നുണ്ട്.

Content Highlights: Three people, including two Indians from Uttar Pradesh, were killed and 38 others injured after an Umrah pilgrim bus overturned near Riyadh in Saudi Arabia. The bus was traveling from Dammam with 44 passengers. The injured were shifted to local hospitals, and NORKA is assisting with procedures.