Home rss national malayalam പുതിയ വാർത്ത ദക്ഷിണ കൊറിയയിലെ ഷോപ്പിംഗ് മാളില്‍ അക്രമം; എട്ടുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ചു

ദക്ഷിണ കൊറിയയിലെ ഷോപ്പിംഗ് മാളില്‍ അക്രമം; എട്ടുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ചു

2
0

Source :- SIRAJLIVE NEWS

സിയോള്‍ | ദക്ഷിണ കൊറിയയില്‍ ഇന്‍ജിയോണിലെ ഷോപ്പിംഗ് മാളില്‍ 59കാരന്‍ എട്ടുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കുത്തേറ്റവരില്‍ ഇരുപതുകാരിയായ യുവതിയും ഉള്‍പ്പെടും. കൃത്യത്തിന് സാക്ഷിയായവര്‍ ഇടപെട്ട് പ്രതിയെ കീഴ്പ്പെടുത്തുകയും പിന്നീട് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

അക്രമിയുടെ ഇരു കൈകളിലും കത്തികള്‍ ഘടിപ്പിച്ചിരുന്നതായി ദൃക്‌സാക്ഷി പറഞ്ഞതായി ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് റിപോര്‍ട്ട് ചെയ്തു.

മാളിന്റെ ബേസ്‌മെന്റ് നിലയിലുള്ള ഡിസ്‌കൗണ്ട് സ്റ്റോറില്‍ വച്ചാണ് ഇയാള്‍ ആളുകളെ ആക്രമിച്ചത്.തുടര്‍ന്ന് എസ്‌കലേറ്ററിലൂടെ മുകളിലേക്ക് കയറി ആക്രമണം തുടരുകയായിരുന്നു.

Content Highlights:

A 59-year-old man attacked and injured eight people with knives at a shopping mall in Incheon, South Korea. Bystanders bravely subdued the suspect before police took him into custody. The injured victims, including a young woman, were rushed to nearby hospitals for urgent medical care.