Home rss national malayalam പുതിയ വാർത്ത തൃശൂരില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

തൃശൂരില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

4
0

Source :- SIRAJLIVE NEWS

തൃശൂര്‍  | കോടന്നൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേപുരയ്ക്കല്‍ വീട്ടില്‍ സത്യന്‍ (66), ഭാര്യ കുമാരി (59) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടന്നൂര്‍ പുത്തന്‍വെട്ടുവഴിയിലാണ് ദമ്പതികമാര്‍ താമസിച്ചിരുന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്

സത്യന്‍ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. കുമാരി കിഡ്നി രോഗിയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ഇവരുടെ മകനും ഭാര്യയും ചോറ്റാനിക്കര ക്ഷേത്ര ദര്‍ശനത്തിനു പോയതായിരുന്നു. ഇവര്‍ പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍പ്പ് പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു

Content Highlights: An elderly couple, Satheesan and Kumari, were found dead at their residence in Kodannur, Thrissur. Both were suffering from chronic health issues and were found hanging when their family returned from Chottanikkara temple. Cherpu police recovered a suicide note and initiated procedures.