Home rss national malayalam പുതിയ വാർത്ത സ്‌കൂട്ടറില്‍ നിന്നു റോഡില്‍ തെറിച്ചു വീണ അധ്യാപിക ട്രാക്ടര്‍ കയറി മരിച്ചു

സ്‌കൂട്ടറില്‍ നിന്നു റോഡില്‍ തെറിച്ചു വീണ അധ്യാപിക ട്രാക്ടര്‍ കയറി മരിച്ചു

4
0

Source :- SIRAJLIVE NEWS

പാലക്കാട് | സ്‌കൂട്ടറില്‍ നിന്നു റോഡില്‍ തെറിച്ചു വീണ അധ്യാപിക ട്രാക്ടര്‍ കയറി മരിച്ചു. കണ്ണനൂരില്‍ ഉണ്ടായ അപകടത്തില്‍ പാലക്കാട് കാണിക്കമാതാ സ്‌കൂളിലെ ഹിന്ദി അധ്യാപിക കണ്ണാടി കുടുവക്കോട്കളം സ്വദേശി കെ ആര്‍ രജിത (48)യാണ് മരിച്ചത്.

കുഴല്‍മന്ദത്തുള്ള സഹോദരിയുടെ വീട്ടിലേക്കും ശിവക്ഷേത്രത്തിലേക്കുമായി പോകുന്നതിനിടെയാണ് കണ്ണനൂര്‍ എന്‍ എച്ച് ജങ്ഷന് സമീപം രജിത അപകടത്തില്‍പ്പെട്ടത്. രജിത സഞ്ചരിച്ച സ്‌കൂട്ടര്‍ കുഴില്‍ വീണ് മറിയുകയും തെറിച്ചു പോയ രജിത സമീപത്തൂടെ സഞ്ചരിച്ച ട്രാക്ടറിന്റെ ചക്രത്തിനടിയിലേക്ക് വീഴുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവ്: വി. പ്രവീണ്‍ (അമൃത വിശ്വവിദ്യാപീഠം, എട്ടിമട). മക്കള്‍: ഭദ്ര (കോലഞ്ചേരി എസ് എന്‍ ജി എസ് കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി), ഗൗരി (കാണിക്കമാതാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി). അച്ഛന്‍: കെ ജി രാജന്‍ (കടലാകുറുശ്ശി). അമ്മ: അംബുജാക്ഷി. സഹോദരങ്ങള്‍: കെ ആര്‍ കവിത, അഡ്വ. കെആര്‍ സവിത, കെ ആര്‍ സജു (സി പി എം കൊല്ലങ്കോട്ടുപറമ്പ് ബ്രാഞ്ച് സെക്രട്ടറി). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവില്വാമല ഐവര്‍മഠത്തില്‍.

Content Highlights:
A 48-year-old school teacher, K R Rajitha, died in a tragic road accident at Kannanur in Palakkad. She lost control after her scooter hit a pothole, falling under a moving tractor. Though rushed to the hospital, her life could not be saved. Funeral will take place at Ivermatham on Monday.