Source :- SIRAJLIVE NEWS
തമിഴ്നട്| തമിഴ്നാട്ടില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് പത്തുവയസുകാരന് മരിച്ചു. വില്ലുപുരം വീരചോഴപുരം സ്വദേശി ബദ്രിനാഥ് ആണ് മരിച്ചത്. അപകടത്തില്‍ ബദ്രിനാഥിന്റെ പിതാവ് മൂര്‍ത്തി, മാതാവ് ശരണ്യ എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റു.
അതേസമയം, ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ഇന്ന് രാവിലെ ഏഴുമണിവരെ
1387 പേര്‍ക്കാണ് പരുക്കേറ്റത്. തമിഴ്നാട് എമര്‍ജന്‍സി മാനേജ്മെന്റ് സര്‍വീസ് പുറത്തുവിട്ട കണക്കുകളാണിത്.
Content Highlights: A ten-year-old boy named Badrinath died in a firecracker explosion at his home in Villupuram during Deepavali celebrations. His parents, Moorthy and Sharanya, sustained severe injuries in the incident. Tamil Nadu Emergency Management Service reported 1,387 firecracker-related injuries statewide.




