Home rss national malayalam പുതിയ വാർത്ത നായക്ക് വിഷം നല്‍കി കൊന്നത് ചോദ്യം ചെയ്തു; വീട്ടമ്മയെ അസഭ്യം പറഞ്ഞ കേസില്‍ 53കാരന്‍ അറസ്റ്റില്‍

നായക്ക് വിഷം നല്‍കി കൊന്നത് ചോദ്യം ചെയ്തു; വീട്ടമ്മയെ അസഭ്യം പറഞ്ഞ കേസില്‍ 53കാരന്‍ അറസ്റ്റില്‍

5
0

Source :- SIRAJLIVE NEWS

പത്തനംതിട്ട  | നായക്ക് വിഷം നല്‍കി കൊന്ന സംഭവം ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടര്‍ന്ന് വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പൂഴിക്കാട് കുമ്പുകാട്ട് തെക്കേതില്‍ വീട്ടില്‍ ബിജു എസ് (53) ആണ് അറസ്റ്റിലായത്.

പൂഴിക്കാട് ദക്ഷിണാലയം വീട്ടില്‍ സുബിത സഞ്ജിത്താണ് പരാതിക്കാരി. പരാതിക്കാരിയുടെ വീട്ടിലെ നായയെ ബിജുവും സുഹൃത്തുക്കളും ചേര്‍ന്ന് വിഷം നല്‍കി കൊന്നതായാണ് ആരോപണം. ഇതേക്കുറിച്ച് പരാതിക്കാരിയുടെ സഹോദരന്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് പിന്നീട് വീട്ടിലെത്തി അതിക്രമം നടത്താന്‍ കാരണമായത്.

പന്തളം എസ്.എച്ച്.ഒ. അബിന്‍ പ്രസാദ്, എസ്.സി.പി.ഒമാരായ ആന്റണി, വിനീത്, അന്‍വര്‍ഷ, സി.പി.ഒ കൃഷ്ണലാല്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: Pandalam police arrested 53-year-old Biju for trespassing, abusing, and threatening a woman in Pathanamthitta. The attack stemmed from a dispute over allegations that the accused poisoned the woman’s dog. He was produced before the Adoor Magistrate Court and remanded to custody.