Home rss national malayalam പുതിയ വാർത്ത TODAY’S GOLD RATE|സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 880 രൂപ ഉയര്‍ന്നു

TODAY’S GOLD RATE|സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 880 രൂപ ഉയര്‍ന്നു

5
0

Source :- SIRAJLIVE NEWS

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് ഒറ്റയടിക്ക് 880 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് 1,14,040 രൂപയായി(Today’s Gold Rate). ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് കൂടിയത്. 14,255 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ കുറഞ്ഞിരുന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 14,145 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 1,13,160 രൂപയുമായിരുന്നു ഇന്നലത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് വില.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് വിപണിയിൽ സ്വർണ്ണവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ, നിക്ഷേപ ആവശ്യങ്ങൾക്കോ വാങ്ങി സൂക്ഷിക്കാനോ ഉദ്ദേശിക്കുന്നവർ വിപണിയിലെ മാറ്റങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതാണ്. സാമ്പത്തിക അടിയന്തര ഘട്ടങ്ങളിൽ താത്കാലിക ആശ്വാസമെന്ന നിലയിൽ മാത്രം gold loan തിരഞ്ഞെടുക്കുക. അമിതമായ പലിശ നിരക്കുകളും ബാധ്യതകളും ഒഴിവാക്കാൻ gold loan apply ചെയ്യുന്നതിന് മുമ്പ് കൃത്യമായ gold price analysis നടത്തുന്നത് നന്നായിരിക്കും. ഓരോ ബാങ്കിന്റെയും പലിശ നിരക്കുകൾ താരതമ്യം ചെയ്ത ശേഷം മാത്രം loan against gold പ്രയോജനപ്പെടുത്തുക. കൃത്യമായ today gold rate മനസ്സിലാക്കി നിലവിലെ gold price today അനുസരിച്ച് മാത്രം സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുക.

Content Highlights: Gold prices in Kerala witnessed a significant increase today with a sharp rise of Rs 880 per pavan. Following the hike, the price of one pavan 22K gold reached Rs 1,14,040. Meanwhile, the silver price in the state remains unchanged today at Rs 250 per gram.