Source :- SIRAJLIVE NEWS
കൊച്ചി | ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍. അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് പുലര്‍ച്ചെ തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ ട്രെയിനിടിച്ചാണ് ഇവരുടെ മരണം സംഭവിച്ചത്.
കൊല്ലം വളത്തൂങ്കല്‍ ആക്കോലില്‍ സ്വദേശി വിസ്മയ, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ ബന്ധുക്കളാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ഇരുവരെയും കാണാനില്ലെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Content Highlights:
A young man and woman were found dead after being struck by a train near Angamaly railway station. The deceased were identified as Vismaya and Abhilash, both hailing from Kollam. Police had previously registered a missing person case and are conducting a detailed investigation into the incident.




