Home rss national malayalam പുതിയ വാർത്ത ഇടുക്കി മലയോര മേഖലയിൽ കനത്ത മഴ: അടിമാലിയിൽ വെള്ളക്കെട്ട്, കല്ലാർകുട്ടിയിൽ മണ്ണിടിച്ചിൽ

ഇടുക്കി മലയോര മേഖലയിൽ കനത്ത മഴ: അടിമാലിയിൽ വെള്ളക്കെട്ട്, കല്ലാർകുട്ടിയിൽ മണ്ണിടിച്ചിൽ

5
0

Source :- SIRAJLIVE NEWS

അടിമാലി | ഇടുക്കിയുടെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെത്തുടർന്ന് കല്ലാർകുട്ടിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. നേരിമംഗലം ആറാംമൈലിന് സമീപം മരം കടപുഴകി വീണും ഗതാഗത തടസ്സമുണ്ടായി. അടിമാലി ടൗണിൽ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.

അടിമാലിയിൽ തോട് കരകവിഞ്ഞൊഴുകി വിവിധ കെട്ടിടങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. അടിമാലി പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ കെട്ടിടത്തിനുള്ളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പൈസസ് വേൾഡ് എന്ന സ്പൈസസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ഉൽപ്പന്നങ്ങൾക്കും കമ്പ്യൂട്ടറുകൾക്കും കേടുപാടുകൾ സംഭവിച്ചു.

കൂടാതെ അടിമാലി ടൗണിലെ ഒരു ഓഫ്സെറ്റ് പ്രിന്റിംഗ് പ്രെസ്സ് ഉൾപ്പെടെയുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രിന്ററുകളും മറ്റ് യന്ത്രസാമഗ്രികളും വെള്ളത്തിലായി തകരാറിലായിട്ടുണ്ട്. നിലവിൽ മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.

Content Highlights:
Heavy rains triggered landslides and severe waterlogging across Idukki’s high ranges. Kallarkutti road was blocked by mudslides and Neriamangalam faced fallen trees. Water flooded Adimali town shops, including a co-op society and printing press, causing losses worth lakhs.