Home rss national malayalam പുതിയ വാർത്ത ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ 77 കോടിയുടെ വര്‍ധന

ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ 77 കോടിയുടെ വര്‍ധന

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ 77 കോടിയുടെ വര്‍ധന. ചൊവ്വാഴ്ച വരെ എട്ടു ദിവസം കൊണ്ട് ബെവ്കോ വഴി വിറ്റത് 771. 29 കോടി രൂപയുടെ മദ്യമാണ്. ഉത്രാട നാളില്‍ മാത്രം വിറ്റത് 126.31 കോടിയുടെ മദ്യമാണ്.

കഴിഞ്ഞ വര്‍ഷം ഈ എട്ടു ദിവസം 694. 96 കോടി രൂപയുടെ മദ്യമാണ് വില്‍പ്പന നടത്തിയിരുന്നത്. 2025 ലെ ഉത്രാടം നാളില്‍ 137 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. അതില്‍ നിന്ന് 10 കോടിയോളം രൂപയുടെ കുറവുണ്ട്.

അതേസമയം കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റ് വഴിയും മികച്ച മദ്യവില്‍പ്പനയുണ്ടായിട്ടുണ്ട്. ഉത്രാടനാളില്‍ 20,35,95,800 രൂപയുടെ മദ്യമാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റ് വഴി വിറ്റത്.

Content Highlights:
Kerala recorded Rs 771.29 crore in liquor sales through Bevco during eight days of the Onam festival season. This represents a Rs 77 crore increase compared to last year’s sales. Uthradam day alone generated over Rs 126 crore via Bevco and Rs 20 crore through Consumerfed outlets.