Home rss national malayalam പുതിയ വാർത്ത കരട് രേഖ പൂര്‍ത്തിയായതായി മന്ത്രി; യു ഡി എഫ് സര്‍ക്കാറിന്റെ മദ്യനയം ഒരുമാസത്തിനകം

കരട് രേഖ പൂര്‍ത്തിയായതായി മന്ത്രി; യു ഡി എഫ് സര്‍ക്കാറിന്റെ മദ്യനയം ഒരുമാസത്തിനകം

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ യു ഡി എഫ് സര്‍ക്കാറിന്റെ പുതിയ മദ്യനയം അടുത്ത മാസം 30ന് മുമ്പായി പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച എക്‌സൈസ് വകുപ്പിന്റെ കരട് രേഖ പൂര്‍ത്തിയായതായി മന്ത്രി എം ലിജു പറഞ്ഞു. പുതിയ നയം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വീര്യം കൂടിയ വൈന്‍ ബേക്കറികള്‍ വഴി വില്‍ക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. മദ്യനിരോധന സമിതികള്‍, ബാറുടമകള്‍, മുന്‍ എക്‌സൈസ് മന്ത്രിമാര്‍ എന്നിവരുമായി വിശദമായ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍ക്കാര്‍ മദ്യനയത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

ബാറുകളുടെ പ്രവര്‍ത്തന രീതി, സമയക്രമം, ഐ ടി പാര്‍ക്കുകളിലെയും ടൂറിസം മേഖലകളിലെയും മദ്യവില്‍പന തുടങ്ങിയ സുപ്രധാന കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ പുതിയ നയത്തിലുണ്ടാകും. എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ കരട് ഇനി യു ഡി എഫ് മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതേസമയം, ചാലക്കുടിയിലെ എം ആര്‍ സി ബേക്കറിക്ക് 15.5 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈന്‍ വില്‍ക്കാന്‍ ലൈസന്‍സ് ജൂണില്‍ അനുവദിച്ചത് എക്‌സൈസ് മന്ത്രിയും മുഖ്യന്ത്രിയും അറിഞ്ഞിരുന്നില്ല. വാര്‍ത്ത പുറത്തുവന്നതോടെ എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് മരവിപ്പിച്ചു.

യു ഡി എഫ് സര്‍ക്കാറിന്റെ നയം വരും വരെയാണ് ഉത്തരവ് മരവിപ്പിച്ചത്. എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ മദ്യ ചട്ട ഭേദഗതിയിലാണ് പത്ത് ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ബേക്കറി, മാളുകള്‍, സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഹോര്‍ട്ടി വൈന്‍ വില്‍ക്കാന്‍ അനുമതി നല്‍കിയത്. ഇങ്ങനെ ബേക്കറികളില്‍ വീര്യമുള്ള വൈന്‍ വില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നതാണ് യു ഡി എഫ് നയമെന്ന് എക്‌സൈസ് മന്ത്രി വ്യക്തമാക്കി.

അതേസമയം, എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാന മാറ്റങ്ങളില്‍ എന്ത് വേണമെന്ന തീര്‍പ്പ് യു ഡി എഫ് ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാകും. ബാറുകളുടെ സമയം കുറക്കല്‍, ഹോര്‍ട്ടി വൈന്‍, ഹോര്‍ട്ടി ലിക്കര്‍, വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പനാ അനുമതി എന്നിവ മുന്നണി തീരുമാനിക്കും. എന്നാല്‍, വീര്യം കുറഞ്ഞ മദ്യത്തില്‍ യു ഡി എഫ് ഉപസമിതിയെ വെക്കാന്‍ മുന്നണി യോഗത്തില്‍ ധാരണയായെങ്കിലും അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

Content Highlights:
The UDF government has completed the draft of its new liquor policy in Kerala. The Minister announced that the final policy will be officially released within one month. The upcoming declaration is expected to bring significant changes to the state’s excise and beverage sales strategy.