Home rss national malayalam പുതിയ വാർത്ത കുന്ദമംഗലം പൂനൂര്‍ പുഴയില്‍ വയോധികയെ കാണാതായതായി സംശയം; തിരച്ചില്‍ തുടരുന്നു

കുന്ദമംഗലം പൂനൂര്‍ പുഴയില്‍ വയോധികയെ കാണാതായതായി സംശയം; തിരച്ചില്‍ തുടരുന്നു

4
0

Source :- SIRAJLIVE NEWS

കോഴിക്കോട്|കുന്ദമംഗലം പൂനൂര്‍ പുഴയില്‍ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ് (80) ഇന്നലെ മുതല്‍ കാണാതായത്. താളികുണ്ട് കടവിന് സമീപത്തുനിന്ന് രാധയുടെ മൊബൈല്‍ ഫോണും മോതിരവും ലഭിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ അകപ്പെട്ടതാകാം എന്ന സംശയം. സംഭവത്തെ തുടര്‍ന്ന് വെള്ളിമാടുകുന്ന് ഫയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂബ സംഘവും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.

Content Highlights:
An 80-year-old woman named Radha went missing near Poonoor River in Kunnamangalam. Her mobile phone and ring were recovered from the river bank. Fire force scuba teams and locals have launched an extensive search operation.