Home rss national malayalam പുതിയ വാർത്ത കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ് എസ് ആര്‍; പ്രഖ്യാപനവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ് എസ് ആര്‍; പ്രഖ്യാപനവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംക്ഷിപ്ത വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് എസ് ആര്‍) നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. തീവ്രവോട്ടര്‍ പട്ടികാ പരിഷ്‌കരണത്തില്‍ (എസ് ഐ ആര്‍) ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടര്‍മാരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ത്തുതിന്റെ ഭാഗമായാണ് നടപടി. 2025 ജനുവരിക്ക് ശേഷമുള്ള ആദ്യ എസ് എസ് ആറാണിത്.

എസ് എസ് ആറിന് ശേഷമുള്ള കരട് പട്ടിക നവംബര്‍ 12-ന് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ ആവശ്യപ്പെടുന്നതിനും എതിര്‍പ്പുകള്‍ അറിയിക്കുന്നതിനും ഡിസംബര്‍ 11 വരെ അവസരമുണ്ടാകും. അന്തിമ വോട്ടര്‍ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.
നിലവില്‍ എസ് ഐ ആര്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നിടങ്ങളില്‍ തീയതികളില്‍ വ്യത്യാസമുണ്ടാകുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

കേരളം, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അസ്സം, ബിഹാര്‍, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, മണിപ്പുര്‍, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് എസ് എസ് ആര്‍ നടത്തുക. നിലവിൽ എസ്‌ ഐ ആര്‍ നടപടി രാജ്യവ്യാപകമായി വിവാദവും പ്രതിഷേധവുമായി മാറിയിരിക്കെയാണ് എസ് എസ് ആറുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുവന്നിരിക്കുന്നത്.

Content Highlights: The Election Commission announced a Special Summary Revision of voter lists across 17 states and Union Territories including Kerala. The draft electoral roll will be published on November 12, allowing claims and objections until December 11. The final voter list will be released on January 4.