Home rss national malayalam പുതിയ വാർത്ത കോഴിക്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ 13 വയസുകാരന്‍ മുങ്ങിമരിച്ചു

കോഴിക്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ 13 വയസുകാരന്‍ മുങ്ങിമരിച്ചു

4
0

Source :- SIRAJLIVE NEWS

കോഴിക്കോട്| കോഴിക്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ 13 വയസുകാരന്‍ മുങ്ങിമരിച്ചു. ചാത്തമംഗലം പാലാട്ടുമ്മല്‍ ഷമീറിന്റെ മകന്‍ സനു ഫിയാസ് (13) ആണ് മരിച്ചത്. കൂടെയുള്ള മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടരയോടെ ചോയിമഠം ചെറുപുഴയിലാണ് സംഭവം.

തൊട്ടടുത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികള്‍ കുട്ടികളുടെ ബഹളംകേട്ട് ഓടിയെത്തി. മുങ്ങിപ്പോയ കുട്ടിയെ ഇവര്‍ രക്ഷപ്പെടുത്തി. എന്നാല്‍, സനു ഫിയാസിനെ രക്ഷിക്കാനായില്ല. തുടര്‍ന്ന് മുക്കം അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയ ശേഷമാണ് സനു ഫിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Content Highlights: A 13-year-old boy named Sanu Fiyas died after drowning while swimming in Cherupuzha river at Chathamangalam. Local residents rescued another child who was with him. The body was recovered by Mukkam Fire Force personnel and shifted to Kozhikode Medical College mortuary.