Home rss national malayalam പുതിയ വാർത്ത മലപ്പുറത്തെ വര്‍ഗീയ വാദികളുടെ കൂടാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചത്; വിശദീകരണവുമായി പി നന്ദകുമാര്‍

മലപ്പുറത്തെ വര്‍ഗീയ വാദികളുടെ കൂടാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചത്; വിശദീകരണവുമായി പി നന്ദകുമാര്‍

2
0

Source :- SIRAJLIVE NEWS

മലപ്പുറം | മലപ്പുറത്തെ വര്‍ഗീയ വാദികളുടെ കൂടാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി മുന്‍ എം എല്‍ എ പി നന്ദകുമാര്‍. അത്തരം ശ്രമങ്ങള്‍ ബി ജെ പിയും മുസ്ലീംലീഗും നടത്തുന്നു. മലപ്പുറത്ത് നടക്കുന്ന കുംഭമേള അതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പിന്റെ സമയത്ത് മുസ്ലീം ലീഗും അതിന് ശ്രമിച്ചു.

മതനിരപേക്ഷതയുടെ നാടായ മലപ്പുറത്തെ വര്‍ഗീയ വാദികളുടെ കൂടാരമാക്കരുതെന്നാണ് ഉദ്ദേശിച്ചത്. താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ മറ്റൊരുതരത്തില്‍ വ്യഖാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞദിവസം സി പി എം മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റിയോഗത്തില്‍ സ്വാഗതം പറഞ്ഞുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗമാണ് വിവാദമായത്.

പി നന്ദകുമാറിന്റെ പരാമര്‍ശം വക്രീകരിച്ച് മലപ്പുറത്തിനെതിരെ എന്തോ പറഞ്ഞു എന്ന നിലയില്‍ വ്യാഖ്യാനിച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. മത വിരോധത്തിന് മലപ്പുറത്ത് സ്ഥാനമില്ല. എഴുപത് ശതമാനം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ്. അതിശക്തമായ മത സൗഹാര്‍ദ്ദം കാണാം. എന്നാല്‍ മതമൗലികവാദം കാണാതിരിക്കാനാവില്ല. അക്കാര്യമാണ് നന്ദകുമാര്‍ പറഞ്ഞതെന്നും പിണറായി വിജയന്‍ പറഞ്ഞു.

മലപ്പുറം ജില്ലയെ കടന്നാക്രമിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുവെന്ന് വിചിത്രമായ വാദം ഉയര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ കഴിയാത്ത സ്ഥലമാണിത്. അതിശക്തമായ മതസൗഹാര്‍ദ നില ഇവിടെ നിലനില്‍ക്കുന്നു. എന്നാല്‍ ഇത് തകര്‍ക്കാന്‍ മതമൗലികവാദികള്‍ ശ്രമിക്കുകയാണ്. അതിന് ജാഗ്രത പാലിക്കണമെന്നാണ് നന്ദകുമാര്‍ പറഞ്ഞത്. പി നന്ദകുമാറിന്റെ സ്വാഗത പ്രസംഗം വക്രീകരിക്കാന്‍ ശ്രമിച്ചു. അതൊന്നും ഏശില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Content Highlights:
Former MLA P Nandakumar clarified his controversial speech on Malappuram, stating he intended to warn against making the district a haven for communal forces like the BJP and Muslim League. Chief Minister Pinarayi Vijayan backed Nandakumar, emphasizing Malappuram’s strong secular harmony.