Home rss national malayalam പുതിയ വാർത്ത വി ഡി സതീശനെതിരായ പരാതികളുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിലേക്ക്

വി ഡി സതീശനെതിരായ പരാതികളുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിലേക്ക്

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം  | കേരളത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകപക്ഷീയമായ നീക്കത്തില്‍ കോണ്‍ഗ്രസ്സിനകത്തു രൂപപ്പെട്ട എതിര്‍പ്പ് ഹൈക്കമാന്‍ഡിലേക്ക്. മുഖ്യമന്ത്രിക്കെതി പരസ്യമായി ഉന്നയിച്ച പരാതി യു ഡി
എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നാളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കും.

പ്രകാശിന്റെ പരാതിയോടുള്ള ഹൈക്കമാന്‍ഡ് നീക്കമെന്തെന്നറിഞ്ഞ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് വി ഡി സതീശന്‍ ക്യാമ്പിന്റെ തീരുമാനം. എ ഐ സി സി ജന സെക്രട്ടറി കെ സി വേണുഗോപാലിന്റെ അറിവോടെയാണ് പ്രകാശിന്റെ പരസ്യ പ്രസ്താവന എന്നാണ് വി ഡി സതീശന്‍ പക്ഷം കരുതുന്നത്. മുഖ്യമന്ത്രിയുടെ സമീപനങ്ങളില്‍ അതൃപ്തിയുള്ള സമാന മനസ്‌കരുടെ ഏകോപനത്തിനായുള്ള നീക്കം പാര്‍ട്ടിയില്‍ രഹസ്യമായി നടക്കുന്നതും വി ഡി പക്ഷം ആശങ്കയോടെയാണ് കാണുന്നത്.

സതീശന്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി വലിയ ആക്രമണം നടത്തിയിട്ടും പരാതിയുമായി ഡല്‍ഹിക്കു പോകാനുളള പ്രകാശിന്റെ തീരുമാനത്തിനുപിന്നില്‍ പാര്‍ട്ടിയില്‍ നിന്നു ലഭിച്ച വലിയ പിന്തുണ തന്നെയാണ് കാരണം. ഡല്‍ഹിയില്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെയും കഴിയുമെങ്കില്‍ സോണിയാഗാന്ധിയെയും നേരില്‍ കാണാനാണ് പ്രകാശിന്റെ ശ്രമം. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനമില്ലായ്മയിലെ പ്രശ്‌നങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതി പ്രകാശ് സമര്‍പ്പിക്കും.

ഇതിനിടയിലാണ് കെ പി സി സി പ്രസിഡന്റിന്റെയും ഡല്‍ഹി യാത്ര. പി സി സി പ്രസിഡന്റുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുന്ന സണ്ണി ജോസഫും സംസ്ഥാനത്തെ സംഘടനാ വിഷയങ്ങള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ ഡല്‍ഹിയില്‍ പറയുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

പ്രകാശ് നടത്തിയത് പരസ്യമായ അച്ചടക്ക ലംഘനവും വെല്ലുവിളിയുമാണെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട കേന്ദ്ര നേതൃത്വത്തെ സമീപിക്കണമെന്നാണ് വി ഡി സതീശന്‍ അനുകൂലികളുടെ അഭിപ്രായം. എന്നാല്‍ സാഹചര്യം നിരീക്ഷിച്ച് കരുതലോടെ ചുവടുകള്‍ വച്ചാല്‍ മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

Content Highlights: UDF Convener Adoor Prakash will approach the Congress high command in Delhi to lodge a formal complaint against Chief Minister VD Satheesan for taking unilateral decisions. Satheesan’s faction suspects the open rebellion has tacit backing from AICC General Secretary KC Venugopal. Meanwhile, KPCC President Sunny Joseph is also visiting Delhi to discuss ongoing organizational issues with the central leadership.