Home rss business malayalam നെഹ്‌റു ട്രോഫി പോസ്റ്ററിൽ നിന്ന് ചിത്രം ഒഴിവാക്കിയ സംഭവം; വിവാദമാക്കേണ്ടതില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

നെഹ്‌റു ട്രോഫി പോസ്റ്ററിൽ നിന്ന് ചിത്രം ഒഴിവാക്കിയ സംഭവം; വിവാദമാക്കേണ്ടതില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ആലപ്പുഴയിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക പോസ്റ്ററിൽ നിന്ന് മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രവും പേരും ഒഴിവാക്കിയത് ചർച്ചയായിരുന്നു. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കുട്ടനാട്ടിൽ നടന്ന വള്ളംകളിയുടെ പോസ്റ്ററിൽ എം.പിയുടെ ചിത്രം ഉൾപ്പെടുത്താതിരുന്നതാണ് വിവാദത്തിന് ഇടയാക്കിയത്.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ മുൻ പോസ്റ്ററുകളിലെല്ലാം എം.പിയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നതും ഇത്തവണ ചിത്രം ഒഴിവാക്കിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ സംഭവത്തെ വലിയ വിവാദമായി കാണേണ്ടതില്ലെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം. പോസ്റ്ററിൽ ചിത്രം ഉൾപ്പെടാതിരുന്നത് നോട്ടപ്പിശകോ ജാഗ്രതക്കുറവോ ആകാമെന്നും അദ്ദേഹം പറഞ്ഞു.

വിവാദം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അധികൃതർ തിരുത്തൽ വരുത്തി പുതിയ പോസ്റ്റർ പുറത്തിറക്കിയതായും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. നെഹ്‌റു ട്രോഫി വള്ളംകളി പരിപാടിയിൽ താൻ പങ്കെടുക്കുമെന്നും, പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതായോ പ്രതിഷേധിക്കുന്നതായോ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.