Home rss national malayalam പുതിയ വാർത്ത നൈജറിലെ മാധ്യമപ്രവര്‍ത്തകന്‍ മൂസ കാകയെ കാണാതായിട്ട് രണ്ട് മാസം; എവിടെയെന്ന് ഭരണകൂടം വെളിപ്പെടുത്തണമെന്ന് ഹ്യൂമന്‍ റൈറ്റ്സ്...

നൈജറിലെ മാധ്യമപ്രവര്‍ത്തകന്‍ മൂസ കാകയെ കാണാതായിട്ട് രണ്ട് മാസം; എവിടെയെന്ന് ഭരണകൂടം വെളിപ്പെടുത്തണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

7
0

Source :- SIRAJLIVE NEWS

അബിദ്ജാന്‍ | ആഫ്രിക്കന്‍ രാജ്യമായ നൈജറിലെ മാധ്യമപ്രവര്‍ത്തകനായ മൂസ കാകയെ ഭരണകൂടം അന്യായമായി തടവിലിട്ടിരിക്കയാണെന്ന ആരോപണവുമായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് (എച്ച് ആര്‍ ഡബ്ളിയു). അദ്ദേഹം എവിടെയാണെന്ന് ഭരണകൂടം വെളിപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

2023ല്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതു മുതല്‍ നൈജറിലെ സൈനിക ഭരണാധികാരികള്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നതായും മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതായും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. സ്വതന്ത്ര മാധ്യമ സ്ഥാപനമായ റേഡിയോ ടെലിവിഷന്‍ സറൗനിയയുടെ ഡയറക്ടറായ മൂസ കാകയെ ആഗസ്റ്റ് 31 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് വിവിധ മാധ്യമ സംഘടനകള്‍ രംഗത്തെത്തി.

നൈജറിലെ സൈനിക സര്‍ക്കാറിനെതിരെയുള്ള കലാപം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് മൂസ കാകയെ കാണാതായത്. കലാപ നാളുകളില്‍ തലസ്ഥാനമായ നിയാമിക്ക് ചുറ്റുമുള്ള പ്രധാന കേന്ദ്രങ്ങളില്‍ കടുത്ത ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. നൈജറില്‍ മൂസ കാകയെ കാണാതായിട്ട് രണ്ട് മാസമായിട്ടും അദ്ദേഹം എവിടെയാണെന്നോ എന്തിനാണ് തടവിലാക്കിയതെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിലെ ഗവേഷക ഇലാരിയ അലെഗ്രോസി പറഞ്ഞു.

Content Highlights: Human Rights Watch criticized Niger authorities for arbitrarily detaining journalist Moussa Kaka. Missing since August 31 following a rebellion attempt in Niamey, rights groups demand officials disclose his location and ensure his release amid increasing media suppression by the military junta.