Home rss national malayalam പുതിയ വാർത്ത പി എം ശ്രീ കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് എം എസ് എഫ്

പി എം ശ്രീ കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് എം എസ് എഫ്

4
0

Source :- SIRAJLIVE NEWS

കോഴിക്കോട് | പി എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ പിലാക്കല്‍. മുന്‍ നിലപാടുകളില്‍നിന്ന് സംഘടന പിന്നോട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

സര്‍ക്കാരിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ ഭാഗത്തുനിന്ന് അതിനുള്ള ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല. നിലപാടില്‍ വിട്ടുവീഴ്ചയില്ല. സര്‍ക്കാര്‍ മാറുമ്പോള്‍ തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരാറില്ലെന്നും ഈ വിഷയത്തില്‍ മുന്‍പ് സ്വീകരിച്ച നിലപാടില്‍ പൂര്‍ണ്ണമായും ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: MSF State President Sharafudheen Pilakkal stated that the PM SHRI scheme will not be allowed in Kerala. He reiterated that the organization will not step back from its earlier stance against the project. He warned of strong protests if the state government or education department attempts implementation