Home rss national malayalam പുതിയ വാർത്ത പി ടി ഉഷയ്ക്ക് ആശ്വാസം; ഐസ് ഹോക്കി ഫെഡറേഷന്‍ പ്രാതിനിധ്യത്തിന് അംഗീകാരം

പി ടി ഉഷയ്ക്ക് ആശ്വാസം; ഐസ് ഹോക്കി ഫെഡറേഷന്‍ പ്രാതിനിധ്യത്തിന് അംഗീകാരം

5
0

Source :- SIRAJLIVE NEWS

ഡല്‍ഹി| ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) തിരഞ്ഞെടുപ്പില്‍ പി ടി ഉഷയ്ക്ക് ആശ്വാസം. ഐസ് ഹോക്കി ഫെഡറേഷന്‍ പ്രതിനിധിയായുള്ള ഉഷയുടെ പ്രാതിനിധ്യത്തിന് അംഗീകാരം ലഭിച്ചു. ഉഷയ്ക്കെതിരെ ഉയര്‍ന്ന പരാതികള്‍ വരണാധികാരി തള്ളി. ഐസ് ഹോക്കി ഫെഡറേഷന്‍ പ്രതിനിധിയായി ഉഷയുടെ നാമനിര്‍ദേശത്തിനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നത്.

സ്പോര്‍ട്സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് വിഭാഗത്തിലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് കായിക സംഘടനാ പ്രതിനിധിയെന്ന നിലയില്‍ ഐഒഎ ജനറല്‍ അസംബ്ലിയില്‍ എത്താന്‍ ഉഷ നീക്കം നടത്തിയത്. പ്രാതിനിധ്യത്തിന് അംഗീകാരം ലഭിച്ചതോടെ ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉഷ വീണ്ടും മത്സരിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

ഡിസംബര്‍ അഞ്ചിനാണ് ഐഒഎ തിരഞ്ഞെടുപ്പ്. നവംബര്‍ 22 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

മുന്‍ അത്ലറ്റെന്ന നിലയില്‍ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് ഉഷയെ നാമനിര്‍ദേശം ചെയ്യാമായിരുന്നെങ്കിലും വനിതാ പ്രതിനിധിയായി ബംഗാള്‍ താരം ജ്യോതിര്‍മയി സിക്ദറിനെയാണ് ഫെഡറേഷന്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ഉഷയുടെ സാധ്യതകള്‍ അടഞ്ഞെന്ന് കരുതിയിരിക്കെയാണ് ഐസ് ഹോക്കി ഫെഡറേഷന്‍ വനിതാ പ്രതിനിധിയായി ഉഷയ്ക്ക് അവസരം നല്‍കിയത്.

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയിലെത്തിക്കുന്നതില്‍ ഐഒഎ പ്രസിഡന്റ് എന്ന നിലയില്‍ പി ടി ഉഷ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

Content Highlights: PT Usha received major relief as her representation from the Ice Hockey Federation for the IOA elections was officially approved. The returning officer dismissed all complaints filed against her nomination. Attention now turns to whether Usha will contest again for the IOA presidency on December 5.