Home rss national malayalam പുതിയ വാർത്ത ബോട്ടിന്റെ ഭാരം കുറയ്ക്കാന്‍ ആറുപേര്‍ കടലില്‍ ചാടി; ഒരാള്‍ കരയില്‍ എത്തിയില്ല

ബോട്ടിന്റെ ഭാരം കുറയ്ക്കാന്‍ ആറുപേര്‍ കടലില്‍ ചാടി; ഒരാള്‍ കരയില്‍ എത്തിയില്ല

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഹാര്‍ബറില്‍ അടുക്കും മുമ്പ് ബോട്ടിന്റെ ഭാരം കുറയ്ക്കാന്‍ കടലിലേക്കു ചാടിയ മത്സ്യത്തൊഴിലാളിയെ കാണാതായി. അടിമലത്തുറ ഫാത്തിമ ചര്‍ച്ചിന് സമീപം ബൈജു ഭവനില്‍ ബൈജു (44) വിനെയാണ് കാണാതായത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ ഇന്ന് രാവിലെ പള്ളത്ത് വെച്ചാണ് കാണാതായത്. ഹാര്‍ബറിലേക്ക് അടുക്കുന്നതിന് മുന്നോടിയായി ബോട്ടിന്റെ ഭാരം കുറയ്ക്കാന്‍ ബൈജു ഉള്‍പ്പടെ ആറുപേര്‍ കടലിലേക്ക് ചാടിയിരുന്നു. എന്നാല്‍ അഞ്ചുപേരും കരയിലേക്ക് നീന്തിക്കയറിയെങ്കിലും ബൈജുവിനെ കാണാതാവുകയായിരുന്നു. ബൈജുവിന് വേണ്ടിയുള്ള തെരച്ചില്‍ കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും തുടരുകയാണ്.

കടലില്‍ ചാടിയ ബൈജു അടിയൊഴുക്കില്‍ പെട്ടുപോയതാവാമെന്നാണ് കരുതുന്നത്. അടിയൊഴുക്കുള്ളത് തിരച്ചിലിനും തടസമാവുകയാണെന്നു പോലീസ് പറഞ്ഞു. ബോട്ട് കരയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പുവരെ ബൈജു ബോട്ടില്‍ ഉണ്ടായിരുന്നതായി ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയെന്ന് കോസ്റ്റല്‍ പോലീസ് അറിയിച്ചു.

Content Highlights:
A 44-year-old fisherman named Baiju went missing after jumping into the sea to lighten a boat near Pallam in Thiruvananthapuram. While five others swam safely to shore, Baiju was swept away by strong undercurrents. Coastal police and local fishermen have launched an extensive search operation.