Home LATEST NEWS malyalam പുതിയ വാർത്ത മൂന്നാറിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനികളെ റിസോർട്ടിലെത്തിച്ച് പീഡനം; രണ്ട് തമിഴ് സ്വദേശികൾ...

മൂന്നാറിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനികളെ റിസോർട്ടിലെത്തിച്ച് പീഡനം; രണ്ട് തമിഴ് സ്വദേശികൾ അറസ്റ്റിൽ

4
0

Source :- SIRAJLIVE NEWS

ഇടുക്കി | മൂന്നാറിൽ സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിലും റിസോർട്ടിലുമായി എത്തിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശിയായ സന്തോഷ്, ഇയാളോടൊപ്പമുണ്ടായിരുന്ന പതിനേഴുകാരൻ എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്.

പ്രതികളിൽ ഒരാൾ സോഷ്യൽ മീഡിയ വഴിയാണ് വിദ്യാർഥിനിയുമായി പരിചയപ്പെടുന്നത്. തുടർന്ന് സ്നേഷം നടിച്ച് പെൺകുട്ടിയെ തന്ത്രപൂർവ്വം മൂന്നാറിലേക്ക് വിളിച്ചുവരുത്തി. കഴിഞ്ഞ പതിനഞ്ചാം തീയതി മൂന്നാറിൽവെച്ച് കാണാമെന്ന് ഇവർ പരസ്പരം തീരുമാനിച്ചിരുന്നു. താൻ വരുമ്പോൾ കൂടെയൊരു സുഹൃത്തിനെ കൊണ്ടുവരുമെന്നും അതിനാൽ മറ്റൊരു കൂട്ടുകാരിയെക്കൂടി ഒപ്പം കൂട്ടണമെന്നും പ്രതിയായ യുവാവ് പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മൂന്നാർ ടൗണിലെത്തിയ രണ്ട് പെൺകുട്ടികളെയും പ്രതികൾ സമീപത്തുള്ള റിസോർട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

മൂന്നാർ ടൗണിന് സമീപമുള്ള റിസോർട്ടിൽ രണ്ട് ദിവസം പെൺകുട്ടികളെ പാർപ്പിച്ച പ്രതികൾ ക്രൂരമായ പീഡനത്തിന് ഇരകളാക്കി. രണ്ട് ദിവസം തുടർച്ചയായി വിദ്യാർഥിനികൾ സ്കൂളിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് അധ്യാപകർ കാരണം ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടികൾ തങ്ങൾക്ക് നേരിടേണ്ടി വന്ന ക്രൂരത വെളിപ്പെടുത്തിയതോടെ സ്കൂൾ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പോലീസ് കേസെടുത്ത വിവരം അറിഞ്ഞതോടെ പ്രതികൾ കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തമിഴ്‌നാട്ടിൽ നിന്ന് ഇവരെ പിടികൂടിയത്.

പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അറസ്റ്റിലായ സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ തുടങ്ങി. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Content Highlights:

Two Tamil Nadu natives, including a 17-year-old, were arrested under the POCSO Act for trapping and sexually abusing two schoolgirls for two days in a resort near Munnar. The crime came to light when teachers questioned the students about being absent from school.