Home rss national malayalam പുതിയ വാർത്ത യൂബര്‍ ടാക്സിയുടെ മറവില്‍ ലഹരി വില്‍പന; മയക്കുമരുന്ന് വില്പന സംഘത്തിലെ മുഖ്യ കണ്ണി അറസ്റ്റില്‍

യൂബര്‍ ടാക്സിയുടെ മറവില്‍ ലഹരി വില്‍പന; മയക്കുമരുന്ന് വില്പന സംഘത്തിലെ മുഖ്യ കണ്ണി അറസ്റ്റില്‍

4
0

Source :- SIRAJLIVE NEWS

പന്തളം | മയക്കുമരുന്ന് വില്‍പ്പന സംഘാംഗത്തെ സാഹസിക നീക്കത്തിലൂടെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട കള്ളിക്കാട്ട് പുത്തന്‍വീട്ടില്‍ മുഹമ്മദ് അനസ്(29) നെ ആണ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം വര്‍ക്കലയില്‍ നിന്നും അറസ്റ്റ് ചെയ്തത്.ഈ വര്‍ഷം മെയ് മാസത്തില്‍ വില്‍പ്പനയ്ക്കായി എത്തിച്ച എം ഡി എം എയുമായി പറക്കോട് കോട്ടമുകള്‍ സ്വദേശികളായ മുഹമ്മദ് ഷാ, ഷംനാദ് എന്നിവരെ പിടികൂടിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് മയക്കുമരുന്ന് ശൃംഖലയിലെ എല്ലാ കണ്ണികളെയും പിടികൂടണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. തുടരന്വേഷണത്തില്‍ കടയ്ക്കാട് സ്വദേശിനി ഷെമീന ഖാനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും കിട്ടിയ വിവരത്തെ തുടര്‍ന്ന് രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയും ഈ കേസിലെ മുഖ്യപ്രതിയുമായ നൈജീരിയന്‍ സ്വദേശി സാമുവല്‍ ക്ലബ്സന്‍ വോക്കാഫോര്‍ എന്നയാളെയും ഒരാഴ്ച ഡല്‍ഹിയില്‍ നിന്നും പിടികൂടിയിരുന്നു.

നൈജീരിയന്‍ പൗരന്റെ മയക്കുമരുന്ന് നിര്‍മ്മാണ യൂണിറ്റ് അടക്കം പോലീസ് നശിപ്പിക്കുകയും ചെയ്തിരുന്നു. മുഹമ്മദ് ഷാക്ക് നൈജീരിയക്കാരന്‍ സാമുവലിനെ പരിചയപ്പെടുത്തി കൊടുത്തത് ഇപ്പോള്‍ പിടിയിലായ അനസ് ആയിരുന്നു. ബാംഗ്ലൂരില്‍ യൂബര്‍ ടാക്സിയുടെ മറവില്‍ ലഹരി വില്പനയുടെ മുഖ്യ കാരിയറായിരുന്നു ഇയാള്‍. പോലീസ് ഇവരെ പിടികൂടിയതറിഞ്ഞ് ആദ്യം ഡല്‍ഹിയിലേക്കും തുടര്‍ന്ന് മണാലിയിലേക്കും ഒളിച്ചുകടന്ന അനസ് അടുത്തിടെയാണ് മടങ്ങിയെത്തിയത്. ഉപയോഗിച്ചിരുന്ന സിംകാര്‍ഡുകളും മൊബൈല്‍ ഫോണുകളും ഉപേക്ഷിച്ച് താന്‍ ഒരിക്കലും പിടിയിലാവുകയില്ല എന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു അനസ്. പന്തളം സി ഐ സി ബാബു കുറുപ്പ്, എസ് ഐ എബിന്‍ പ്രസാദ്, എ എസ് ഐമാരായ ബി ഷൈന്‍, സുരേഷ് കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ എസ് അന്‍വര്‍ഷ, എസ് ഷൈന്‍ അടങ്ങിയതാണ് അന്വേഷണസംഘം. പ്രതിയെ അടൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Content Highlights: Pantalam Police arrested Mohammed Anas, a key link in an international drug syndicate operating under the guise of an Uber taxi in Bengaluru. Anas was caught in Varkala by the Special Investigation Team after absconding to Delhi and Manali. The Adoor Magistrate Court remanded him to custody.