Source :- SIRAJLIVE NEWS
കൊച്ചി | റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസില്‍ നടന്ന എസ് ഐ ടി റെയ്ഡ് നിയമപരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെസിയുടെ പേരില്‍ നടന്ന തട്ടിപ്പില്‍ സെര്‍ച്ച് വാറണ്ട് ഉള്‍പ്പെടെ മതിയായ അനുമതി നേടിയ ശേഷമാണ് കളമശേരിയിലെ ഓഫീസില്‍ റെയ്ഡ് നടന്നത്. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
എസ് ഐ ടി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് നിയമങ്ങളുണ്ട്. എസ് ഐ ടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പോലീസ് അന്വേഷണത്തില്‍ ആഭ്യന്തര മന്ത്രിയോ വകുപ്പോ ഇടപെടാറില്ല. അന്വേഷണം നടക്കട്ടെയെന്നും വസ്തുതകളുണ്ടെങ്കില്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.റെയ്ഡിനിടെ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ 10 വര്‍ഷം മാധ്യമങ്ങള്‍ക്ക് നേരെയുള്ള വേട്ടയാടല്‍ അടിയന്തരാവസ്ഥയ്ക്ക് തുല്യമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ജയിലില്‍ കഴിഞ്ഞു. അപ്പോള്‍ ആരും പ്രതികരിച്ചിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത കാര്യവും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ കാര്യങ്ങള്‍ ആര് ചെയ്താലും പോലീസ് നടപടിയുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Content Highlights:
Home Minister Ramesh Chennithala defended the SIT raid at the Reporter TV office in Kochi, stating it was conducted with valid search warrants. He emphasized that the government does not interfere in police investigations. Chennithala also criticized past actions against media during the previous tenure.




