Home rss national malayalam പുതിയ വാർത്ത മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തെ ചൊല്ലി തര്‍ക്കം; തൃത്താല മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയില്‍ കൂട്ടരാജി

മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തെ ചൊല്ലി തര്‍ക്കം; തൃത്താല മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയില്‍ കൂട്ടരാജി

2
0

Source :- SIRAJLIVE NEWS

പാലക്കാട് | മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തെ ചൊല്ലിയുള്ള തര്‍ക്കം മൂത്ത് തൃത്താല മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയില്‍ കൂട്ടരാജി. ലീഗ് മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ 15 പേര്‍ ആണ് രാജിവെച്ചത്. സ്റ്റാഫിലേക്ക് മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിച്ച പേര് അവഗണിച്ചതിനെ തുടര്‍ന്നാണ് കൂട്ടരാജി. ബി ആര്‍ സി നിയമനത്തിലും പരിഗണന ലഭിച്ചില്ലെന്ന കാര്യവും ലീഗ് ഉന്നയിച്ചു.

യു ഡി എഫ് സര്‍ക്കാറില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം വിവാദത്തിലാണ്. 489 പേരെയാണ് മന്ത്രിമാരുടെ സ്റ്റാഫായി ഇതുവരെ നിയമിച്ചത്. ബാക്കി നിയമനങ്ങള്‍ കൂടി പൂര്‍ത്തിയാകുമ്പോള്‍ സ്റ്റാഫുകളുടെ എണ്ണം 500 കടക്കും.

31 സ്റ്റാഫ് ഉള്ള മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. കാര്യമായ ഔദ്യോഗിക ചുമതലകള്‍ ഒന്നുമില്ലാത്ത ചീഫ് വിപ്പിനുമുണ്ട് 16 സ്റ്റാഫ് അംഗങ്ങള്‍.

Content Highlights:
Fifteen leaders of the Thrithala Muslim League constituency committee resigned over ministerial staff appointment disputes. The leaders protested the rejection of their nominee and issues regarding BRC appointments. Over 489 personal staff have been appointed in the UDF government so far.