Home rss national malayalam പുതിയ വാർത്ത മുംബൈയില്‍ അപകടകാരിയായ മലേറിയ വകഭേദം പടരുന്നു

മുംബൈയില്‍ അപകടകാരിയായ മലേറിയ വകഭേദം പടരുന്നു

2
0

Source :- SIRAJLIVE NEWS

മുംബൈ | ഏറ്റവും അപകടകാരിയായ മലേറിയ വകഭേദങ്ങളിലൊന്നായ ‘പ്ലാസ്‌മോഡിയം ഫാല്‍സിപാറം’ കേസുകള്‍ മുംബൈ നഗരത്തില്‍ വര്‍ധിക്കുന്നു. ഇതു മൂലം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതിനൊപ്പം ഹീമോഗ്ലോബിന്റെ അളവിലും കുറവുണ്ടാകുന്നു. രോഗം തുടങ്ങി ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ ഉയര്‍ന്ന പനിക്കൊപ്പം നിര്‍ജലീകരണം, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണം. അനോഫിലിസ് കൊതുകുകളുടെ വ്യാപകമായ സാന്നിധ്യം കാരണം മുംബൈയില്‍ വര്‍ഷം തോറും ഇത്തരം രോഗങ്ങളുടെ വര്‍ധന കാണപ്പെടുന്നതായി എന്റമോളജിസ്റ്റ് ഡോ. മഹേന്ദ്ര ജഗ്താപ് വ്യക്തമാക്കി.

കൊവിഡിനു ശേഷമാണ് ഈ വര്‍ധനയുണ്ടായതെന്നും കിഴക്കന്‍ ഇന്ത്യയില്‍ നിന്നും ഛത്തീസ്ഗഡില്‍ നിന്നുമുള്ള തൊഴിലാളികളുടെ കുടിയേറ്റമാണ് ഇതിന് പ്രധാന കാരണമെന്നും വിദഗ്ധര്‍ പറഞ്ഞു. മുംബൈയില്‍ കൊതുക് പരത്തുന്ന രോഗങ്ങള്‍ സീസണല്‍ അടിസ്ഥാനത്തില്‍ വര്‍ധിച്ചുവരികയാണ്.

2015-ല്‍ 375 ആയിരുന്ന കേസുകളുടെ എണ്ണം 2025-ല്‍ 2,382 ആയി ഉയര്‍ന്നു. പത്ത് വര്‍ഷത്തിനിടെ 535 ശതമാനത്തിന്റെ വര്‍ധനയാണിത്. നഗരത്തിലെ ആകെ മലേറിയ കേസുകളില്‍ ഫാല്‍സിപാറം അണുബാധയുടെ നിരക്കും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2015-ല്‍ 5.5 ശതമാനമായിരുന്ന ഇത് 2025-ല്‍ 25.3 ശതമാനമായി ഉയര്‍ന്നതായി ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

Content Highlights:
Cases of the dangerous Plasmodium falciparum malaria variant are surging in Mumbai, causing kidney failure and low hemoglobin. Health experts attribute the rise to migrant worker movement and high Anopheles mosquito presence. Infection rates rose by 535 percent between 2015 and 2025 according to BMC data.