Source :- SIRAJLIVE NEWS
തിരുവനന്തപുരം | സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കി മന്ത്രി അനൂപ് ജേക്കബ്. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്കാണ് കത്തയച്ചത്. 4,068 കിലോലിറ്റര്‍ മണ്ണെണ്ണയാണ് നിലവില്‍ ത്രൈമാസ വിഹിതമായി ലഭിക്കുന്നത്. അതു 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍, കുടിയേറ്റ തൊഴിലാളികള്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ സബ്‌സിഡി മണ്ണെണ്ണയെ ആശ്രയിക്കുന്നതിനാല്‍, സംസ്ഥാനത്തിന് വിതരണ അളവ് 0.5 ലിറ്ററില്‍ നിന്ന് ഒരു ലിറ്ററായി വര്‍ധിപ്പിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്‍ പി ജി വിതരണ നിയന്ത്രണം മൂലം മണ്ണെണ്ണക്കും മറ്റ് പാചക ഇന്ധനങ്ങള്‍ക്കും ആവശ്യം വര്‍ധിച്ചതും പ്രതിസന്ധിയായിട്ടുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചു.
നിലവില്‍ 5.94 ലക്ഷം വരുന്ന മഞ്ഞ കാര്‍ഡുകാര്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ ഒരു ലിറ്റര്‍ വീതവും, പിങ്ക്, നീല, വെള്ള കാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ നല്‍കുന്നത്. എന്നാല്‍ വിഹിതം പകുതിയോളം കുറഞ്ഞത് എല്ലാ കാര്‍ഡുടമകള്‍ക്കും മണ്ണെണ്ണ ലഭ്യമാക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
Content Highlights:
Kerala has requested the Central Government to urgently increase its monthly kerosene quota to resolve the shortage. The state Food and Civil Supplies Minister sent a letter highlighting the impact on domestic consumers and traditional fishermen. The government urged immediate intervention to ensure supply.



