Home rss national malayalam പുതിയ വാർത്ത സി ഐ എസ് എഫ് ജവാന്‍ യുവതിയുടെ ഫോട്ടോ എടുത്തു; ഡല്‍ഹി മെട്രോ കോച്ചിനുള്ളില്‍ സംഘര്‍ഷം

സി ഐ എസ് എഫ് ജവാന്‍ യുവതിയുടെ ഫോട്ടോ എടുത്തു; ഡല്‍ഹി മെട്രോ കോച്ചിനുള്ളില്‍ സംഘര്‍ഷം

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ഡല്‍ഹി മെട്രോ കോച്ചിനുള്ളില്‍ സി ഐ എസ് എഫ് ജവാന്‍ യുവതിയുടെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് സംഘര്‍ഷം. ബഹളത്തിന്റെ വീഡിയോ വൈറല്‍ ആയതോടെ ജവാന് സസ്‌പെന്‍ഷന്‍. എയിംസ് മെട്രോ സ്റ്റേഷനിലാണ് പുലര്‍ച്ചെ 12.40 നു ബഹളം നടന്നത്.

മെട്രോ കോച്ചിനുള്ളില്‍ വെച്ച് തന്റെ ചിത്രം പകര്‍ത്തിയെന്ന് ഒരു യുവതി ആരോപിച്ചതിനെത്തുടര്‍ന്ന് യാത്രക്കാര്‍ ജവാനെ ചോദ്യം ചെയ്തു. സി ഐ എസ് എഫ് ജവാന്‍ താന്‍ മൊബൈല്‍ ഫോണില്‍ യുവതിയുടെ ഫോട്ടോ എടുത്തെന്ന ആരോപണം നിഷേധിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോണിലെ ഗാലറിയില്‍ യുവതിയുടെ ചിത്രങ്ങള്‍ കണ്ടെത്തി. ഇതോടെ യാത്രക്കാരെല്ലാം യുവതിക്കൊപ്പം ചേര്‍ന്നു.

യാത്രക്കാര്‍ ജവാനെ വളഞ്ഞിട്ട് ഫോട്ടോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. തര്‍ക്കം രൂക്ഷമായപ്പോള്‍ ജവാന്‍ കോച്ചില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചു. യാത്രക്കാര്‍ അദ്ദേഹത്തെ തടഞ്ഞു. ഇതോടെ മെട്രോയ്ക്കുള്ളില്‍ പിടിവലിയായി. ഏറ്റുമുട്ടലിനിടെ ജവാന്‍ തന്റെ സര്‍വീസ് പിസ്റ്റള്‍ പുറത്തെടുത്ത് യാത്രക്കാര്‍ക്ക് നേരെ ചൂണ്ടിയതായും യാത്രക്കാര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നാണ് സേനാതല നടപടിയിലേക്കു നീങ്ങിയത്.

Content Highlights:
A CISF jawan was suspended after allegedly taking photos of a woman inside a Delhi Metro coach at AIIMS station. Passengers confronted the officer after finding images in his gallery. Allegations were also raised that the jawan pointed his service pistol at passengers during the altercation.