Home rss national malayalam പുതിയ വാർത്ത സ്‌കൂട്ടറില്‍ എത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ജിം ട്രെയിനര്‍ പിടിയില്‍

സ്‌കൂട്ടറില്‍ എത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ജിം ട്രെയിനര്‍ പിടിയില്‍

4
0

Source :- SIRAJLIVE NEWS

കൊല്ലം | സ്‌കൂട്ടറില്‍ എത്തി വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചു കടന്നു കളഞ്ഞ ജിം ട്രെയിനറായ 23കാരന്‍ പിടിയില്‍. തിരുവനന്തപുരം മലയന്‍കീഴ് ചിത്തിര വീട്ടില്‍ അര്‍ജുനാണ് പോലീസിന്റെ പിടിയിലായത്.

ഓച്ചിറ ഇടയനമ്പലം ജിമ്മില്‍ ട്രെയിനറായ അര്‍ജുന്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പിടിയിലായത്. ഇക്കഴിഞ്ഞ 12ന് വൈകിട്ട് ആറുമണിയോടെയാണ് ഇടക്കുളങ്ങര ക്ഷേത്രത്തിന് സമീപം വീടിന്റെ മുന്നില്‍വെച്ച് 78കാരിയുടെ കഴുത്തില്‍ നിന്ന് ഒന്നര പവന്റെ സ്വര്‍ണമാല പൊട്ടിച്ച് അര്‍ജുന്‍ രക്ഷപ്പെട്ടത്. വയോധിക വീട്ടുകാര്‍ക്കൊപ്പം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം വ്യാപകമാക്കി. നഷ്ടപ്പെട്ട മാല ക്ലാപ്പനയിലുള്ള പ്രതിയുടെ വാടക വീട്ടില്‍ നിന്ന് കണ്ടെടുത്തു.

സമീപത്ത് ആളുകള്‍ ഇല്ലെന്ന് മനസിലാക്കി മാല പൊട്ടിച്ചെടുത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതിയെ നിരവധി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights:
A 23-year-old gym trainer was arrested in Kollam for snatching a 78-year-old woman’s gold chain. The suspect approached her under the pretext of asking for directions before fleeing on a scooter. Police tracked him using CCTV footage and recovered the stolen gold from his rented house.