Home rss national malayalam പുതിയ വാർത്ത ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍

ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി|ഇന്ത്യ ഖലിസ്ഥാന്‍ ഭീകരനായി പ്രഖ്യാപിച്ച ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊലപാതകത്തില്‍ വഴിത്തിരിവ്. ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വധിച്ചത് താനും സംഘവുമാണെന്ന് ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാറിന്റെ ശബ്ദസന്ദേശം. ഗോള്‍ഡി ബ്രാറിന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കുകയാണ് അന്വേഷണ സംഘം. ഖലിസ്ഥാന്‍ ഭീകരന്‍ പരംജിത് സിംഗ് പമ്മയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഗോള്‍ഡി ബ്രാറിന്റെ വെളിപ്പെടുത്തല്‍.

യുവാക്കളെ ലഹരിക്കച്ചവടത്തിന് ഉപയോഗിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഓഡിയോ സന്ദേശത്തില്‍ പറയുന്നു. 16-17 വയസ്സുള്ളവരെക്കൊണ്ട് മയക്കുമരുന്ന് വില്‍ക്കാന്‍ പാകപ്പെടുത്തുകയും പ്രേരിപ്പിക്കുകയും ചെയ്തു,  ഭീഷണിപ്പെടുത്തി മയക്കുമരുന്ന് വില്‍ക്കാനും വിവരദാതാക്കളാകാനും നിര്‍ബന്ധിച്ചു, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനായി നിജ്ജാര്‍ ഇത്തരം ആളുകളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടാണ് താനും സംഘവും ചേര്‍ന്ന് നിജ്ജറിനെ വധിക്കേണ്ടി വന്നതെന്ന് ബ്രാര്‍ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ച് 2023 ജൂണ്‍ 18 നാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. പിന്നാലെ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാല്‍ ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ പ്രതികരിച്ചത്.

Content Highlights: An audio clip of gangster Goldy Brar claiming responsibility for killing Hardeep Singh Nijjar in Canada has surfaced. Brar claimed Nijjar was targeted for grooming teenagers into drug trafficking and extortion. Investigating agencies are currently verifying the authenticity of the phone conversation with Paramjit Singh Pamma.