Home rss national malayalam പുതിയ വാർത്ത കുളത്തിന്റെ പടിക്കെട്ടില്‍ തലയിടിച്ചു വീണു; ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

കുളത്തിന്റെ പടിക്കെട്ടില്‍ തലയിടിച്ചു വീണു; ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

7
0

Source :- SIRAJLIVE NEWS

കണ്ണൂര്‍ | കുളത്തിന്റെ പടിക്കെട്ടില്‍ തലയിടിച്ചുവീണ് ആറ് വയസ്സുകാരി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മിര്‍സയാണ് മരിച്ചത്.

കണ്ണൂരിലെ പാനുണ്ടയില്‍ ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാര്‍ ചേര്‍ന്ന് കുളം ശുചീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മാതാപിതാക്കള്‍ക്കൊപ്പം എത്തിയ മിര്‍സയുടെ ഹെയര്‍ ബാന്‍ഡ് കുളത്തിന്റെ പടിയില്‍ വീണു. ഇതെടുക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതുകയും മിര്‍സയുടെ തല പടിക്കെട്ടില്‍ ഇടിക്കുകയുമായിരുന്നു.

Content Highlights:
A six-year-old girl tragically died after slipping and hitting her head on pond steps. The unfortunate accident has sent shockwaves through the local community. Authorities and locals have expressed deep sorrow over the sudden mishap.