Home rss national malayalam പുതിയ വാർത്ത അമിതവേഗത്തിലെത്തിയ പിക്കപ്പ് വാന്‍ സ്‌കൂട്ടറിലിടിച്ച് അപകടം; യുവാവ് മരിച്ചു

അമിതവേഗത്തിലെത്തിയ പിക്കപ്പ് വാന്‍ സ്‌കൂട്ടറിലിടിച്ച് അപകടം; യുവാവ് മരിച്ചു

2
0

Source :- SIRAJLIVE NEWS

ആലപ്പുഴ  | മാന്നാറില്‍ അമിതവേഗതയിലെത്തിയ പിക് അപ് വാന്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മാന്നാര്‍ പഞ്ചായത്ത് 14ാം വാര്‍ഡ് കുളഞ്ഞിക്കാരാഴ്മ അക്ഷയഭവനില്‍ പ്രദീപ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെ ആയിരുന്നു അപകടം.

മാന്നാര്‍-മാവേലിക്കര റോഡില്‍ ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമത്തിന് സമീപമായിരുന്നു സംഭവം. മാവേലിക്കരയില്‍നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന പ്രദീപിനെ അമിതവേഗത്തിലെത്തിയ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രദീപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പോലിസ് അറിയിച്ചു.പെയിന്റിംഗ് തൊഴിലാളിയായിരുന്നു പ്രദീപ്

Content Highlights: A 38-year-old man named Pradeep died in a road accident at Mannar in Alappuzha district. The incident occurred on the Mannar-Mavelikara road when a speeding pickup van hit his scooter. Pradeep, who worked as a painter, succumbed to severe head injuries at the scene according to local police.