Home rss national malayalam പുതിയ വാർത്ത മുണ്ടംവേലി ഫ്‌ളാറ്റ് നിര്‍മാണ അഴിമതി; വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി

മുണ്ടംവേലി ഫ്‌ളാറ്റ് നിര്‍മാണ അഴിമതി; വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി

2
0

Source :- SIRAJLIVE NEWS

കൊച്ചി |  മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണത്തിലെ അഴിമതി വിജലന്‍സ അന്വേഷിക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി. മിന്നല്‍ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് തീരുമാനം.

ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവ്. ലൈഫ് മിഷന്‍ വീടുകളുടെ എണ്ണം കൂട്ടാനുള്ള അനാവശ്യവും അവ്യക്തവുമായ നീക്കങ്ങളാണ് കൊച്ചി മുണ്ടംവേലി പി & ടി ഫ്‌ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണ അപാകതകള്‍ക്ക് പിന്നില്‍.

ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവ്. ലൈഫ് മിഷന്‍ വീടുകളുടെ എണ്ണം കൂട്ടാനുള്ള അനാവശ്യവും അവ്യക്തവുമായ നീക്കങ്ങളാണ് നിര്‍മാണ അപാകതകള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍ .

പ്രീ എഞ്ചിനീയേഡ് ബില്‍ഡില്‍ മുന്‍പരിചയവുമില്ലാത്ത ടിഡിഎല്‍സിക്ക് ഒരു പരിശോധനയുമില്ലാതെയാണ് ജിസിഡിഎ കരാര്‍ നല്‍കിയത്. ആധുനിക രീതിയില്‍ ചെലവ് ചുരുക്കി വേഗത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷനും സമ്മര്‍ദ്ദം ചെലുത്തി.ആരംഭത്തില്‍ 20 കോടി രൂപയായിരുന്ന പദ്ധതി തുകയും സൗകര്യങ്ങളും വെട്ടിച്ചുരുക്കി കരാര്‍ തുക 14.61 കോടി രൂപയിലേക്ക് ജി സി ഡി എ കുറയ്ക്കുകയായിരുന്നു. ആകെ 13.25 കോടി രൂപയുടെ ബില്ല് സമര്‍പ്പിച്ചെങ്കിലും 11.72 കോടി രൂപ മാത്രമാണ് കമ്പനിക്ക് ലഭിച്ചത്. ജി സി ഡി എയുടെ ഈ നടപടികള്‍ കാരണം തങ്ങള്‍ക്ക് ആകെ 5.50 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ടി ഡി എല്‍ സിയുടെ വാദം

കഴിഞ്ഞ ജൂലൈയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് 70 ദിവസത്തിലധികമായി ഫ്‌ലാറ്റിലെ അന്തേവാസികള്‍ സമരത്തിലാണ്. പുനരധിവാസവും ഉറപ്പാക്കണം എന്നും മുണ്ടംവേലി ഫ്‌ലാറ്റിലെ താമസക്കാര്‍ ആവശ്യപ്പെടുന്നു.

Content Highlights: The Home Department has ordered a preliminary Vigilance probe into the Mundamveli P&T flat construction corruption in Kochi. Officials faced action over procedural lapses in awarding the contract to TDLC without adequate checks. Residents have been protesting over 70 days demanding justice