Home rss national malayalam പുതിയ വാർത്ത വൈദ്യുതി തടസപ്പെട്ടു; കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി

വൈദ്യുതി തടസപ്പെട്ടു; കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി

2
0

Source :- SIRAJLIVE NEWS

കോട്ടയം|കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി. കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിലാണ് വിവിധ ഡിപ്പാർട്ട്മെൻ്റിലെ എട്ട് ജീവനക്കാർ കുടുങ്ങിയത്. രാവിലെയായിരുന്നു സംഭവം.

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയിലാണ് ജീവനക്കാർ ലിഫ്റ്റിൽ കുടിങ്ങിയത്. കാഞ്ഞിരപ്പള്ളി അഗ്നിശമനരക്ഷാ സേന, സ്റ്റേഷൻ ഓഫീസർ എ സാബുവിന്റെ
നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ‘ഹൈഡ്രോളിക് സ്പ്രെഡറിൻ്റെ’ സഹായത്താൽ ലിഫ്റ്റിൻ്റെ വാതിൽ തുറന്നാണ് ഇവരെ പുറത്തെത്തിച്ചത്.

Content Highlights:
Eight government employees were trapped inside a lift at the Kanjirappally Mini Civil Station following a sudden power outage. The lift came to a halt between the second and third floors. Fire force personnel led by Station Officer A Sabu rescued them using a hydraulic spreader to pry open the door.