Home rss national malayalam പുതിയ വാർത്ത എസ് എസ് എഫ് നാഷണല്‍ സാഹിത്യോത്സവിന് വെള്ളിയാഴ്ച തുടക്കം

എസ് എസ് എഫ് നാഷണല്‍ സാഹിത്യോത്സവിന് വെള്ളിയാഴ്ച തുടക്കം

2
0

Source :- SIRAJLIVE NEWS

ചെന്നൈ | അഞ്ചാമത് എഡിഷന്‍ നാഷണല്‍ സാഹിത്യോത്സവിന് ഒക്ടോബര്‍ രണ്ടിന് (വെള്ളി) ചെന്നൈയില്‍ തുടക്കമാവും. രാജ്യത്തെ 26 സംസ്ഥാനങ്ങളില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സംസ്ഥാന സാഹിത്യോത്സവുകളില്‍ മാറ്റുരച്ച് അര്‍ഹത നേടിയ പ്രതിഭകളാണ് ചെന്നൈയിലേക്കെത്തുന്നത്.
ക്യാമ്പസടക്കം എട്ട് വിഭാഗങ്ങളിലായി 130 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. തമിഴ്നാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മന്‍സൂര്‍ ഹാജി ചെന്നൈ, എഗ്മോറിലെ സാഹിത്യോത്സവ് നഗരിയില്‍ പതാക ഉയര്‍ത്തും. എഴുത്തുകാരനും ചരിത്രപണ്ഡിതനുമായ കൊമ്പായ് എസ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി എ രാജ്മോഹന്‍ മുഖ്യാതിഥിയാവും. വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സംഘാടകരും നഗരിയും സജ്ജമാണെന്ന് സാഹിത്യോത്സവ് കണ്‍വീനര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന ‘ഹിജ്റ എക്‌സ്‌പെഡിഷന്‍’ ചരിത്രാഖ്യാനം അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി അവതരണം നടത്തും. മുഹമ്മദ് സലീം സിറാജി, ഡോ. എ. ഖാജാ മുഈനുദ്ധീന്‍ ജമാലി അഥിതികളാവും.

ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സംഗമത്തില്‍ സി പി ഉബൈദുള്ള സഖാഫി (പ്രസിഡന്റ്, എസ് എസ് എഫ് ഇന്ത്യ) അധ്യക്ഷത വഹിക്കും. പാര്‍ലമെന്റംഗം എസ് ശശികാന്ത് സേതില്‍ അതിഥിയാവും. ദില്‍ഷാദ് അഹ്മദ് (സെക്രട്ടറി, എസ് എസ് എഫ് ഇന്ത്യ) സ്വാഗതവും സെക്രട്ടറി നവാസ് ബട്ക്കല്‍ നന്ദിയും പറയും. വൈകീട്ട് നടക്കുന്ന ആത്മീയ സമ്മേളനത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് അബുദ്റഹ്മാന്‍ അഹ്സനി കാമില്‍ സഖാഫി കീളക്കര പ്രഭാഷണം നിര്‍വ്വഹിക്കും. ഹസന്‍ മൗലാന (എം എല്‍എ), ജെ എം ഹാറൂണ്‍ റഷീദ് (മുന്‍ എം പി), ഹകീം ഇംദാദി, ഹാജി ശിഹാബുദ്ധീന്‍ എന്നിവര്‍ പങ്കെടുക്കും.

ഞായറാഴ്ച വൈകീട്ടോടെ സാഹിത്യോത്സവ് സമാപിക്കും. സമാപന സംഗമത്തില്‍ നൗഷാദ് ആലം മിസ്ബാഹി ഒഡീഷ അനുമോദന പ്രഭാഷണം നിര്‍വ്വഹിക്കും. റാഷിദ് ദുബൈ (സെക്രട്ടറി, ആര്‍ എസ് സി ഗ്ലോബല്‍) പങ്കെടുക്കും. നാലാം എഡിഷനില്‍ കര്‍ണ്ണാടകയായിരുന്നു ജേതാക്കള്‍.

ഇന്ത്യയിലുടനീളം രണ്ടായിരത്തി അഞ്ഞൂറോളം ഗ്രാമങ്ങളിലും എണ്ണായിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി അഞ്ചു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇതിനോടകം സാഹിത്യോത്സവിന്റെ ഭാഗമായത്. ഒരു ലക്ഷത്തിലധികം കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കുന്ന സാഹിത്യോത്സവുകള്‍ സെക്ടര്‍, ഡിവിഷന്‍, ജില്ല, സംസ്ഥാന തലങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നാഷണല്‍ സാഹിത്യോത്സവിലേക്കെത്തുന്നത്.

Content Highlights:
The 5th National Sahityotsav begins in Chennai on October 2, bringing together over 1,000 students from 26 states. Participants will compete in 130 events across eight categories. Grand Mufti Kanthapuram A P Aboobacker Musliyar and other prominent dignitaries will participate in the grand fest.